(സിനിമ)
ഡോ.സന്തോഷ് സൗപര്‍ണിക
തിരു.മൈത്രി ബുക്‌സ് 2019

സമ്പന്നതയുടെ കലാരൂപമായ സിനിമയുടെ ചരിത്രം ദരിദ്രന്മാരില്‍ നിന്ന് തുടങ്ങുന്നു. വിനോദ ഉപാധിയ്ക്കുമപ്പുറം സിനിമയ്ക്ക് മഹത്തരമായ ലക്ഷ്യമുണ്ട്. മാനവചരിത്രത്തിന്റെയും പ്രകൃതിയുടെയും പുനഃസൃഷ്ടി ചലിക്കുന്ന ചിത്രങ്ങളിലൂടെ ജീവന്‍ പകര്‍ന്ന് പ്രേക്ഷകന്റെ മുന്നിലെത്തിക്കുവാന്‍ സിനിമയ്ക്ക് മാത്രമേ കഴിയൂ. ഈ അത്ഭുതസാങ്കേതിക കലാവിദ്യയുടെ ഉത്ഭവത്തേയും പരിണാമങ്ങളേയും കുറിച്ച് വായിച്ചറിയുവാന്‍ ചരിത്രവഴികളിലേക്ക് ഒരു വഴികാട്ടിയാണ് ഈ പുസ്തകം.