സൂര്യസെന്നും ചിറ്റഗോംഗ് വിപ്ലവവും
(ബാലസാഹിത്യം-ചരിത്രം)
പ്രതാപന്‍ തായാട്ട്
ഹരിതം ബുക്‌സ് 2023
നാം വായിക്കുകയും അറിയുകയും കേള്‍ക്കുകയും ചെയ്തിട്ടുള്ള ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രവും ദേശീയ പ്രസ്ഥാനങ്ങളും വളരെ കുറച്ചു മാത്രമാണ്. വേണ്ടുവോളം സ്വാതന്ത്ര്യസമര സേനാനികളും ദേശീയനേതാക്കളും ഉണ്ടായിരുന്ന കുടുംബപശ്ചാത്തലമുള്ള പ്രതാപന്‍ തായാട്ട് ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരകഥ പറയുന്ന ഒരു പരമ്പര പുറത്തിറക്കുന്നു. അതിലെ ആറാമത്തെ പുസ്തകം. ബംഗാള്‍ പ്രവിശ്യയിലെ ഒരു തുറമുഖ നഗരമായിരുന്ന ചിറ്റഗോംഗില്‍ ഒരു സ്‌കൂള്‍ അധ്യാപകനായിരുന്ന സൂര്യസെന്‍ 1930 ഏപ്രില്‍ 18ന് ഇന്ത്യന്‍ റിപ്പബ്ലിക്കന്‍ ആര്‍മി എന്നൊരു സേനയ്ക്ക് രൂപം നല്‍കി ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പടപൊരുതിയ കഥ. അതിന്റെ പേരില്‍ ഒരു കോടതിയിലോ നിയമത്തിനു മുന്നിലോ ഹാജരാക്കാതെ മാസങ്ങളോളം നീണ്ടുനിന്ന കൊടിയ പീഡനത്തിനുശേഷം തൂക്കിലേറ്റപ്പെട്ട കഥ. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ വായിച്ചിരിക്കേണ്ട കൃതി.
Leave a Reply