സ്വയംവരം: അടൂരിന്റെയും അനുവാചകന്റെയും
(ചലച്ചിത്ര പഠനം)
എ.ചന്ദ്രശേഖര്‍, ഗിരീഷ് ബാലകൃഷ്ണന്
ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം 2022
അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരം എന്ന സിനിമയെക്കുറിച്ചുള്ള പഠനം. ചലച്ചിത്രത്തിന് സ്വന്തമായി ഒരു ഭാഷയുണ്ടെന്നും അതിന് സാഹിത്യംപോലെ തന്നെ ഗൗരവമേറിയ ചോദ്യങ്ങള്‍ ജീവിതത്തെ സംബന്ധിച്ച് ഉന്നയിക്കാനാകുമെന്നും മലയാളി ആദ്യമായി തിരിച്ചറിയുന്നത് സ്വയംവരത്തിലൂടെയാണ്. ഇന്ത്യന്‍ സിനിമയില്‍ പഥേര്‍ പാഞ്ചലി സൃഷ്ടിച്ച ചലനങ്ങള്‍ പോലെ ഒന്നാണ് മലയാള സിനിമയില്‍ സ്വയംവരം നടത്തിയത്. ചലച്ചിത്രനിര്മാണം തികഞ്ഞ സൂക്ഷ്മതയും ചലച്ചിത്ര ആസ്വാദനം നല്ല ശിക്ഷണവും ആവശ്യപ്പെടുന്നു എന്ന് മലയാളിയെ ബോധ്യപ്പെടുത്തിയ ഈ മഹനീയ ചലച്ചിത്രത്തിന് അരനൂറ്റാണ്ട് തികയുന്ന സന്ദര്‍ഭത്തില്‍ സ്വയംവരം നിര്‍മ്മിക്കപ്പെട്ട സാഹചര്യങ്ങളും അതിന്റെ നിര്‍മാണത്തില്‍ പലരീതിയില്‍ പങ്കാളികളായവരുടെ ഓര്‍മകളും ആസ്വാദനങ്ങളുമാണ് ഈ കൃതിയില്‍.
Leave a Reply