അരനാഴികനേരം
(നോവല്‍)
പാറപ്പുറത്ത്
പാറപ്പുറത്ത് എഴുതിയ നോവലാണ് അരനാഴികനേരം. 1967ല്‍ പ്രസിദ്ധീകരിച്ച ഈ കൃതി, 1968ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. വലിയൊരു കുടുംബത്തിലെ വൃദ്ധനും അവശനുമായ കാരണവര്‍ കുഞ്ഞേനാച്ചന്റെ സ്മരണകളിലൂടെയാണ് കഥ പറയുന്നത്. ബൈബിളില്‍ നിന്ന് കടംകൊണ്ട പദങ്ങളും ശൈലിയും സമൃദ്ധമായുപയോഗിക്കുന്ന രചനാരീതി. ഇതേ പേരില്‍ ചലച്ചിത്രമാക്കി. കൊട്ടാരക്കര ശ്രീധരന് നായരായിരുന്നു പ്രധാനകഥാപാത്രമായ കുഞ്ഞോനാച്ചനായി വേഷമിട്ടത്. ‘സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്രചെയ്യുന്നു’ എന്നുതുടങ്ങുന്ന ക്രൈസ്തവ പ്രാര്‍ത്ഥനാഗാനം ഈ ചിത്രത്തിലാണ്.