അഷ്ടാംഗഹൃദയം
(ആയുര്‍വേദം)
വാഗ്ഭടന്
ആയുര്‍വേദ ആചാര്യന്മാരില് പ്രമുഖനായ വാഗ്ഭടന്റെ കൃതിയാണ് അഷ്ടാംഗഹൃദയം. ഇതിനു മലയാളത്തില്‍ ധാരാളം വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. കുന്നംകുളം വിദ്യാരത്നപ്രഭ 1915ല്‍ പ്രസിദ്ധീകരിച്ച സൂത്രസ്ഥാനം പതിപ്പിന് കൈക്കുളങ്ങളര രാമവാരിയര്‍ സാരാര്ഥദര്പ്പണം എന്ന പേരില്‍ ഭാഷാവ്യാഖ്യാനം എഴുതി. ഷോഡശാധ്യായം മുതല്‍ ത്രിംശാധ്യായം വരെയാണിത്. അന്വയം, അന്വയാര്ഥം, പരിഭാഷ, സാരം എന്നിവയോടുകൂടിയാണിത്.
കൈക്കുളങ്ങര രാമവാര്യരുടെ ഭാവപ്രകാശം ഭാഷാവ്യാഖ്യാനത്തോടുകൂടി തൃശൂര്‍ മംഗളോദയം പ്രസിദ്ധീകരിച്ചതാണ് പിന്നീടുള്ളത്. പി.എം.ഗോവിന്ദന് വൈദ്യന്റെ അരുണോദയം ഭാഷാവ്യുഖ്യാനത്തോടെ കൊല്ലം ശ്രീരാമവിലാസം 1948 മുതല്‍ പ്രസിദ്ധീകരിച്ചു. ചേപ്പാട്ട് അച്യുതവാരിയരുടെ വ്യാഖ്യാനത്തോടെ അവര്‍ തന്നെ വീണ്ടും പ്രകാശിപ്പിച്ചു. തൃക്കോവില്‍ ഉഴുത്രവാരിയര്‍, സി.കെ.വാസുദേവശര്‍മ തുടങ്ങി നിരവധി പണ്ഡിതന്മാരുടെ വ്യാഖ്യാനത്തോടെ പല പതിപ്പുകള്‍ ഇറങ്ങിയിട്ടുണ്ട്.
Leave a Reply