ഭാസ്ക്കരമേനോന്‍
(നോവല്‍)
രാമവര്‍മ്മ അപ്പന് തമ്പുരാന്
മലയാളത്തിലിറങ്ങിയ ആദ്യത്തെ അപസര്‍പ്പകനോവലാണ് രാമവര്‍മ്മ അപ്പന് തമ്പുരാന് രചിച്ച ഭാസ്ക്കരമേനോന്‍. 1905ലാണ് ഇത് പുറത്തിറങ്ങിയത്.
ഒരു നായര്‍ തറവാട്ടിലെ കാരണവരുടെ കൊലപാതകത്തിന്റെ അന്വേഷണമാണ് ഇതിലെ കഥ. നോവലിന്റെ ശീര്‍ഷകകഥാപാത്രമായ ഭാസ്ക്കരമേനോന്‍,
ബുദ്ധിപരവും ശാസ്ത്രീയവുമായ രീതികളിലൂടെ, ഈ കൊലപാതകം അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥനാണ്. അനുമാനങ്ങളിലെത്താന്‍ ഭാസ്ക്കരമേനോന്‍
സ്വീകരിക്കുന്ന രീതികള്‍, ഷെര്‍ലക് ഹോംസ് ശൈലിയോട് സാദൃശ്യമുള്ളതാണ്.