ഇടിമിന്നലുകളുടെ പ്രണയം
(നോവല്‍)
പി.കെ.പാറക്കട്
പ്രമുഖ കഥാകൃത്ത് പി.കെ. പാറക്കടവ് രചിച്ച നോവലാണ് ഇടിമിന്നലുകളുടെ പ്രണയം. കേരളത്തില്‍ നിന്ന് പാലസ്തീന്റെ പ്രണയവും പോരാട്ടവും പ്രമേയമാക്കി എഴുതിയ ഈ ലഘു നോവല്‍ അസ്വസ്ഥ പ്രദേശങ്ങളിലെ മനുഷ്യജീവിതത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ച നല്കുന്നു.
യുദ്ധങ്ങള്‍ മനുഷ്യജീവിതത്തില്‍ ഉണ്ടാക്കുന്ന വേദന ഏറിയ മുറിവുകളുടെ ഒരു നേര്‍ക്കാഴ്ച ഇതില്‍ ആവിഷ്ക്കരിക്കുന്നുണ്ട്. സ്വന്തം നാടും ഉറ്റവരും ഉടയവരും എല്ലാം ഒന്നും അല്ലാതാകുന്ന അവസ്ഥയുടെ ദയനീയതയും നിസ്സഹായതയും പറയുന്നുണ്ട്. ഒരോ നിമിഷവും മരണം മുന്നില്‍ക്കണ്ട് ജീവിക്കുന്ന പച്ചയായ ഒരുപിടി മനുഷ്യരെ ഈ നോവലില്‍ കാണാം.