കേരള ചരിത്രം
(ചരിത്രം)
പ്രൊഫ.എ. ശ്രീധരമേനോന്‍
ഡി.സി ബുക്‌സ് 2023
ഗതകാലസത്യങ്ങളെ തമസ്‌കരിച്ചുകൊണ്ട് സ്ഥാപിത താത്പര്യങ്ങള്‍ക്കുവേണ്ടി ചരിത്രത്തെ നിര്‍മ്മിക്കുന്ന ഈ കാലഘട്ടത്തില്‍ ശരിയായ ചരിത്രാവബോധം വളരെ നിര്‍ണായകമാണ്. അതുകൊണ്ടുതന്നെ 1967-ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച പ്രൊഫ. എ. ശ്രീധരമേനോന്റെ കേരളചരിത്രം എന്ന ഗ്രന്ഥത്തിന്റെ സമകാലിക പ്രസക്തി വിലപ്പെട്ടതാണ്. പ്രത്യയശാസ്ത്ര കാര്‍ക്കശ്യങ്ങളും മുന്‍വിധികളും ഇല്ലാതെ ചരിത്രത്തെ വസ്തുനിഷ്ഠമായി അപഗ്രഥിച്ചും ലളിതമായി അവതരിപ്പിച്ചും തയ്യാറാക്കിയിരിക്കുന്ന ഈ ഗ്രന്ഥം ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും സാധാരണ വായനക്കാര്‍ക്കും ഒരു അമൂല്യസമ്പത്തായിരിക്കും.
Leave a Reply