മാന്ത്രികപ്പൂച്ച
(നോവല്‍)
വൈക്കം മുഹമ്മദ് ബഷീര്‍
വൈക്കം മുഹമ്മദ് ബഷീര്‍ രചിച്ച ലഘുനോവലാണ് മാന്ത്രികപ്പൂച്ച. 1968 ലാണ് ഈ കൃതി പ്രസിദ്ധപ്പെടുത്തിയത്. ബഷീറിന്റെ ബേപ്പൂരിലെ വീട്ടിലെത്തിച്ചേര്‍ന്ന ഒരു പൂച്ചയെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ഈ പൂച്ചയും ബഷീറിന്റെ അയല്‍ക്കാരും തമ്മിലുള്ള വിവിധ ബന്ധങ്ങളാണ് കഥാതന്തു. പൂച്ച ആ നാട്ടിലുള്ളവരുടെ ഒരു വിശ്വാസം സംരക്ഷിക്കാന്‍ നിമിത്തമാവുന്നതാണ് കഥ. ആ കാലത്ത്
സമൂഹത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങള്‍ക്കെതിരെ നര്‍മ്മത്തില്‍ പൊതിഞ്ഞ രൂക്ഷവിമര്‍ശനം നടത്താന്‍ ബഷീര്‍ ഈ കഥ ഉപയോഗപ്പെടുത്തിയിരിക്കുന്നു.