അഗ്നിയുടെ ലാവണ്യം: മൂത്തിരിങ്ങോട്ടിന്റെ സർഗജീവിതം
(പഠനം)
ഡോ.ദിനേശന്‍ കരിപ്പള്ളി
കേരള സാഹിത്യ അക്കാദമി 2022
കേരളനവോത്ഥാനത്തിന്റെ പ്രകാശഗോപുരമായി ശിരസ്സുയർത്തിനിന്ന മൂത്തിരിങ്ങോട്ട് ഭവത്രാതൻ നമ്പൂതിരിപ്പാടിന്റെ സർഗാത്മകജീവിതം ആവിഷ്‌കരിക്കുന്ന കൃതി. നമ്പൂതിരിസമുദായത്തിലെ അനാചാരങ്ങളെ ഇല്ലായ്മ ചെയ്യുക എന്ന ദൗത്യനിർവ്വഹണമായിരുന്നു ‘അപ്ഫന്റെ മകൾ’ നോവൽ അടക്കമുള്ള മൂത്തിരിങ്ങോട്ടിന്റെ രചനകൾ. യാഥാസ്ഥിതികത്വത്തിന്റെ ഇരുൾകോട്ട തകർത്ത് ആധുനികപൗരജീവിതത്തിന്റെ വെളിച്ചം പ്രസരിപ്പിച്ച യോഗക്ഷേമസഭയുടെ നായകനാണ് അദ്ദേഹം. മൂത്തിരിങ്ങോട്ടിന്റെ സാഹിത്യസംഭാവനകളെ അവയുടെ ചരിത്രസന്ദർഭത്തിൽവെച്ച് അപഗ്രഥിക്കുകയാണ് ഈ പഠനം.
Leave a Reply