(നോവല്‍)
പേള്‍ എസ് ബക്ക്
ഡി.സി ബുക്സ് 2023
ജീവിതത്തിന്റെ നിലനില്പിനും ഉയര്‍ച്ചയ്ക്കുമായി കഠിനാധ്വാനം ചെയ്യുന്ന ഒരു ചൈനീസ് കര്‍ഷക കുടുംബത്തിന്റെ കാലാതീതമായ കഥ പറയുന്ന നോവലാണ് പേള്‍ എസ് ബക്കിന്റെ ദി ഗുഡ്എര്‍ത്ത്. അതിന്റെ പരിഭാഷയാണിത്. പ്രയത്‌നശാലികളും ഉത്കര്‍ഷേച്ഛുക്കളുമായ വാങ്‌ലങ്ങും അയാളുടെ ഭാര്യ ഓ-ലാനും അശ്രാന്തപരിശ്രമം കൊണ്ട് ദാരിദ്ര്യത്തെ അകറ്റിനിര്‍ത്തുന്നു; ക്ഷാമം, വെള്ളപ്പൊക്കം മുതലായ പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്നു; ഭൂമിയുടെ ഊര്‍ജസ്വലതയിലുള്ള വിശ്വാസം കൈവെടിയാതെ നിരന്തരം അധ്വാനിക്കുന്നു; കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കുന്നു. ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭത്തില്‍ ചീനരുടെ ജീവിതശൈലി പ്രതിബിംബിക്കുന്ന വിവാഹാഘോഷങ്ങള്‍, നയവഞ്ചകരായ ബന്ധുക്കള്‍, സ്വാഭാവികദുരന്തങ്ങള്‍, കലാപങ്ങള്‍, ജനന മരണങ്ങള്‍, കൗമാരത്തിന്റെ ക്ഷിപ്ര ക്ഷോഭാവേശങ്ങള്‍, വെപ്പാട്ടികള്‍, കറുപ്പിനോടുള്ള അടിമത്തം എന്നീ ചേരുവകള്‍ ‘ദി ഗുഡ് എര്‍ത്ത്’ എന്ന നോവലിനെ മികച്ചതാക്കുന്നു. നോബല്‍ സമ്മാനാര്‍ഹയായ എഴുത്തുകാരിയുടെ ഏറ്റവും ഉജ്ജ്വലമായ കൃതിയാണിത്.