നാരായണഗുരുവിന്റെ ആദ്യകാല കൃതികളില്‍ ഒന്ന്. സുബ്രഹ്മണ്യസ്‌തോത്രമാണിത്. നാരായണഗുരു നാണുഭക്തനെന്നും ചട്ടമ്പിസ്വാമികള്‍ വിഷ്ണുദാസനെന്നുമാണ് അറിയപ്പെടുന്നത്. രണ്ടുപേരുംകൂടി പളനിയില്‍ പോയപ്പോള്‍ ഒരു സ്‌തോത്രം എഴുതാന്‍ ഷണ്‍മുഖദാസന്‍ നാണുഭക്തനോട് ആവശ്യപ്പെട്ടിരുന്നിരിക്കണം. അതിന്റെ ഫലമായി ലഭിച്ചതാണ് നവമഞ്ജരി. സുബ്രഹ്മണ്യന്റെ വാഹനമായ മയിലിനെ മെരുക്കിയെടുത്ത് അതിനുമുകളില്‍ കയറി സുബ്രഹ്മണ്യനോടൊപ്പം മയിലാട്ടം നടത്തുന്നതിലെ പരമാനന്ദം അനുഭവിക്കാന്‍ അവസരം നല്‍കണമെന്ന പ്രാര്‍ത്ഥനയോടെയാണ് തുടക്കം. മലയാള ഭാഷയില്‍ മറ്റാരും കൈവച്ചിട്ടില്ലാത്ത ഒരു കവനശൈലിയാണ്. പരമമായ സത്യം കണ്ടെത്തുന്ന കാര്യത്തില്‍ യുക്തിവിചാരം ഉപകരിക്കുകയില്ല എന്നും ഈശ്വരകാരുണ്യംകൊണ്ട് സത്യമറിഞ്ഞയാളിന് യുക്തിവിചാരം കൊണ്ട് പ്രയോജനമില്ലെന്നും നര്‍മ്മബോധത്തോടെ ഗുരു പറയുന്നു.
നാരായണഗുരുകുലം, വര്‍ക്കല.