ഒരു തീര്‍ത്ഥാടകന്റെ വഴി
തീര്‍ത്ഥാടകന്റെ വഴി, പരദേശി മോക്ഷയാത്ര തുടങ്ങിയ പേരുകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട കൃതി.
പൗരസ്ത്യ ഓര്‍ത്തഡോക്സ് ക്രിസ്തീയതയിലെ ഹെസിക്കാസപാരമ്പര്യത്തില് പത്തൊന്‍പതാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ക്ലാസ്സിക് ആണ് ഒരു തീര്‍ത്ഥാടകന്റെ വഴി (The Way of A Pilgrim). എഴുത്തുകാരന് ആരെന്നു നിശ്ചയമില്ല. ഇടവിടാതെയുള്ള പ്രാര്‍ത്ഥനവഴി ദൈവസ്മരണ മനസ്സില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതെങ്ങനെ എന്ന് കാണിച്ചുതരുന്നു. തെസ്സലോനിക്കര്‍ക്കെഴുതിയ പൗലോസിന്റെ ഒന്നാം ലേഖനത്തിലെ (5:17) 'നിങ്ങള്‍ ഇടവിടാതെ പ്രാര്‍ത്ഥിക്കുക' എന്ന വചനമാണ് ഈ അന്വേഷണത്തിനു പ്രേരിപ്പിക്കുന്നത്. പ്രാര്ത്ഥനാച്ചരടിന്റെ സഹായത്തോടെ 'യേശുപ്രാര്‍ത്ഥന' എന്ന ഹ്രസ്വമന്ത്രം ആവര്‍ത്തിക്കുന്നു. ഓര്‍ത്തഡോക്സ് പാരമ്പര്യത്തിലെ ലിഖിതസമുച്ചയമായ ഫിലോക്കാളിയായിലെ വചനങ്ങള്‍ ധ്യാനിക്കുന്നു. റഷ്യയാകെ ചുറ്റിക്കറങ്ങുന്ന ഒരു കര്‍ഷകന്റെ അനുഭവാഖ്യാനത്തിന്റെ രൂപത്തിലാണ് ഇതിന്റെ രചന.
ഉദാഹരണം:
' ഞാന്‍ ദൈവകൃപയാല്‍ ക്രിസ്ത്യാനിയും, സ്വന്തം നടപടികളാല്‍ മഹാപാപിയും ജീവിതാവസ്ഥയില്‍ കിടപ്പാടമില്ലാതെ ചുറ്റിത്തിരിയുന്ന പാവം നാടോടിയുമാണ്. ഇത്തിരി ഉണക്കറോട്ടിയടങ്ങിയ ഒരു മാറാപ്പും, ഉടുപ്പിന്റെ കീശയിലെ വേദപുസ്തകവുമാണ് ഈ ലോകത്തില്‍ എനിക്കുള്ള ഉരുപ്പടി. അതല്ലാതെ മറ്റൊന്നുമില്ല.'ഇതിന്റെ കയ്യെഴുത്തുപ്രതി ആദ്യം കണ്ടെത്തിയത് പത്തൊന്‍പതാം നൂറ്റാണ്ടിനൊടുവില്‍ ആഥോസ് മലയിലെ ഒരാശ്രമത്തിലാണ്
Leave a Reply