പാടാത്ത പൈങ്കിളി
(നോവല്‍)
മുട്ടത്തുവര്‍ക്കി
പ്രശസ്ത നോവലിസ്റ്റായ മുട്ടത്തു വര്‍ക്കി എഴുതിയ നോവലാണ് പാടാത്ത പൈങ്കിളി. പ്രണയകഥയാണിത്. ഈ ശീര്‍ഷകത്തെ പിന്തുടര്ന്നാണ് പ്രണയ വിഷയകമായ നോവലുകള്‍ക്കു് പൈങ്കിളി നോവലുകള്‍ എന്ന പേരു വന്നത്. ഈ പുസ്തകത്തിന്റെ ആദ്യപതിപ്പ് ഇറങ്ങിയകാലത്ത് ഒരാഴ്ചക്കുള്ളില്‍ വിറ്റുതീര്‍ന്ന് റെക്കാഡ് സൃഷ്ടിച്ചിരുന്നു. ലളിതമായ ആഖ്യാന ശൈലിയാണ് ഈ നോവലില്‍ മുട്ടത്തുവര്‍ക്കി സ്വീകരിച്ചിരുന്നത്. 1957ല്‍ പുറത്തിറങ്ങിയ പാടാത്ത പൈങ്കിളി എന്ന ചലച്ചിത്രം അക്കൊല്ലത്തെ മികച്ച മലയാള ഭാഷാ ചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടി. ഈ ചിത്രത്തിലൂടെ മുട്ടത്തുവര്‍ക്കി കഥാകൃത്തും സംഭാഷണരചയിതാവുമെന്ന നിലയില്‍ മലയാളസിനിമാരംഗത്തും പ്രവേശിച്ചിരുന്നു.
ഈ നോവലിനെപ്പറ്റി ഡോ. സുകുമാര്‍ അഴിക്കോട് പറഞ്ഞത് ഇങ്ങനെ: രാമായണ കഥയിലെ രാമന്, സീത,ലക്ഷ്മണന് സംഘത്തിന്റെ വനവാസ യാത്രയ്ക്കിടയില്‍ ലക്ഷ്മണനെ നേരിട്ടു കാണാന്‍ തൊട്ടുപിന്നില്‍ നടക്കുന്ന സീതയെ പിടിച്ചുമാറ്റിയ രാമനെപ്പോലെ, ജനങ്ങളോട് സംവദിക്കാന്‍ നിരൂപകന് എന്ന ഇടനിലക്കാരനെ മാറ്റിയ മൂന്നംഗ ഘോഷയാത്രയിലെ ഒറ്റയാനായിരുന്നു മുട്ടത്തു വര്‍ക്കി.’