പ്രാചീനമലയാളം
(ചരിത്രം)
ചട്ടമ്പി സ്വാമികള്‍
എഴുഭാഗങ്ങളായി രചിക്കാന്‍ ഉദ്ദേശിച്ചിരുന്ന ഈ കൃതിയുടെ ഒരു ഭാഗം മാത്രമേ പ്രകാശനം ചെയ്യപ്പെട്ടിട്ടുള്ളൂ. പീഠികയില്‍ ഗ്രന്ഥകാരന് ഇങ്ങനെ എഴുതുന്നു: ” ഈ ഭൂമി വാസ്തവത്തില്‍ മലയാളി നായന്മാരുടെ വകയാണെന്നും നായന്മാര് ഉത്കൃഷ്ട കുലജാതരും നാടുവാഴികളുമായ ദ്രാവിഡരുമാണെന്നും അവര്‍ തങ്ങളുടെ ആര്‍ജ്ജവശീലവും ധര്മതല്പരതയുംകൊണ്ട് സ്വദേശ ബഹിഷ്കൃതന്മാരും പാഷണ്ഡ മതഗാമികളുമായ ഒരു കൂട്ടം ആര്യബ്രാഹ്മണരുടെ വലയില്‍ അകപ്പെട്ട്….താഴ്മയില്‍ കഴിഞ്ഞുപോരികയാണെന്നും ആണ് ഈ പുസ്തകം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്.
ഒന്നാംപതിപ്പ് 1913ല്‍ തിരുവനന്തപുരം കമലാലയ ബുക്ക് ഡിപ്പോ പ്രസിദ്ധീകരിച്ചു. രണ്ടാം പതിപ്പ് 1965ല്‍ കോട്ടയം സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ചു.
Leave a Reply