രതിനിര്‍വ്വേദം
(നോവല്‍
പത്മരാജന്
പത്മരാജന് എഴുതിയ നോവലാണ് രതിനിര്‍വ്വേദം. 1970 മേയിലാണ് ഈ കൃതി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത്. നിഷ്കളങ്കമായ പ്രണയത്തിന്റെയും ശാരീരികാകര്‍ഷണത്തിന്റെയും ഉന്മാദങ്ങളില്‍പ്പെട്ട് സമൂഹത്തിന്റെ വേലിക്കെട്ടുകളെ മറികടക്കാന്‍ വെമ്പുന്ന യൗവനത്തിന്റെ ത്വരയാണ് നോവലില്‍ ചിത്രീകരിക്കുന്നത്. കായംകുളത്തിനടുത്ത് ചെപ്പാട്ടുമുക്ക് എന്ന സാങ്കല്‍പ്പികഗ്രാമത്തിലാണ് കഥ നടക്കുന്നത്. പപ്പു, രദുവേച്ചി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍. രതിനിര്‍വേദം രണ്ട് സിനിമകളായി. 1971ല്‍ പത്മരാജന്റെ രചനയില്‍ സംവിധാനം ഭരതന്. 2011ല്‍ രചന: പത്മരാജന്; സംവിധാനം: ടി.കെ.രാജീവ് കുമാര്‍.