തട്ടകം
(നോവല്‍)
കോവിലന്
കോവിലന് എന്ന തൂലികാനാമത്തിലറിയപ്പെടുന്ന വി.വി. അയ്യപ്പന് എഴുതിയ നോവലാണ് തട്ടകം. ഈ നോവല്‍ 1995ല്‍ പ്രസിദ്ധീകരിച്ചു. ആത്മകഥാപരമായി അവതരിപ്പിച്ചിട്ടുള്ള തട്ടകത്തില്‍ സ്വന്തം ദേശമായ കണ്ടാണിശ്ശേരി ഗ്രാമത്തിലെ തലമുറകളുടെ ചരിത്രമാണ് പറയുന്നത്. മൂപ്പിലിശ്ശേരിദേശം ദേവിയുടെ ‘തട്ടക’മാണ്. ദേവിയെ ഉപാസിച്ചുപോന്ന പിതാക്കന്മാരുടെയും ബന്ധുക്കളുടെയും ഗൃഹാതുരതയുണര്‍ത്തുന്ന സ്മരണകള്‍ ദ്രാവിഡത്തനിമയുള്ള ഭാഷയില്‍ താളബോധത്തോടെ ഇതില്‍ ആഖ്യാനം ചെയ്തിരിക്കുന്നു.
പുരാവൃത്തം, പിതാക്കള്‍, ഭിക്ഷു, സ്കൂള്‍, നാട്ടായ്മകള്‍, സന്തതികള്‍ എന്നിങ്ങനെ ആറധ്യായങ്ങളായി നോവല്‍ വിഭജിച്ചിരിക്കുന്നു. ജന്മിത്തമാണ് അന്നത്തെ സാമൂഹിക വ്യവസ്ഥിതി. അനുഭവവും ഐതിഹ്യവും ഭാവനയുമെല്ലാം ഇതില്‍ കെട്ടുപിണഞ്ഞു കിടക്കുന്നു. ഉണ്ണീരി മുത്തപ്പന് എന്ന മിത്താണ് ഇതിലെ പ്രധാന
കഥാപുരുഷന്. കോവിലന് 2006ലെ എഴുത്തച്ഛന് പുരസ്കാരവും ലഭിച്ചു.
പുരസ്കാരങ്ങള്‍
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 1998
വയലാര്‍ അവാര്‍ഡ് 1998
എന്‍.വി. പുരസ്കാരം 1999
ആദ്യത്തെ എ.പി. കളയ്ക്കാട് അവാര്‍ഡ്
എഴുത്തച്ഛന് പുരസ്കാരം 2006