സരസകവി മൂലൂര്‍ എസ്.പത്മനാഭപ്പണിക്കരുടെ വാസഗൃഹമായ ഇലവുംതിട്ടയിലെ കേരളവര്‍മ്മസൗധം 1989 മാര്‍ച്ച് 9 മുതല്‍ സരസകവി മൂലൂര്‍ സ്മാരകമാണ്. കേരളവര്‍മ്മ സൗധവും അതിനോടനുബന്ധിച്ചുള്ള 34 സെന്റ് സ്ഥലവുമാണ് സ്മാരകം. മാസം തോറും സെമിനാറുകള്‍, മൂലൂരിന്റെ കവിതകള്‍ സി.ഡിയിലാക്കി സാധാരണക്കാര്‍ക്ക് എത്തിക്കുക എന്നതാണ് പ്രധാന പ്രവര്‍ത്തനം. സംസ്ഥാന സാംസ്‌കാരികവകുപ്പിന്റെ ചുമതലയിലുള്ള സംരക്ഷിതസ്മാരകമാണ്.