1982 ഒക്ടോബര്‍ 27ന് വിജയദശമി ദിനത്തിലാണ് ഭാരതീയ വിചാര കേന്ദ്രം സ്ഥാപിതമായത്. തിരുവനന്തപുരം സംസ്‌കൃതി ഭവന്‍ ആസ്ഥാനമാക്കിയാണ് ഭാരതീയ വിചാര കേന്ദ്രം. പുളിമൂട്ടിനടുത്ത സ്വന്തം കെട്ടിടമുണ്ട്. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സമാരംഭം കുറിച്ച ദത്തോപാന്ത് ഠേംഗ്ഡി യുടെ നേതൃത്വത്തില്‍ ആയിരുന്നു ഭാരതീയ വിചാര കേന്ദ്രത്തിനു തുടക്കം കുറിച്ചത്. ഹിന്ദുത്വ ചിന്തകനും ആദ്യകാല ആര്‍.എസ്.എസ് പ്രചാരകന്‍മാരില്‍ ഒരാളുമായ പി. പരമേശ്വരന്‍ ആണ് ഭാരതീയ വിചാര കേന്ദ്രത്തിന്റെ സ്ഥാപകന്‍. ഇന്ന് സര്‍വ്വകലാശാലാതലത്തില്‍ അംഗത്വം ലഭിച്ചിട്ടുള്ള പഠന ഗവേഷണ കേന്ദ്രം ആണിത്. ഡോ.കെ മാധവന്‍ കുട്ടി വളരെക്കാലം സംസ്ഥാന അധ്യക്ഷനായിരുന്നു. ഭഗവദ്ഗീതയുടെ കാലിക പ്രസക്തി മനസ്സിലാക്കി അത് ജനങ്ങളിലേക്ക് എത്തിക്കാനായി കേരള വ്യാപകമായി ഒരു പ്രചാരണ പരിപാടിക്ക് രൂപം കൊടുത്തിരുന്നു. ഗീത സ്വാധ്യായ സമിതി എന്നപേരില്‍ സംഘടനാ സ്വഭാവം ഉണ്ടാക്കി പരിപാടികള്‍ നടത്തുന്നു.