1955 ലെ ട്രാവന്‍കൂര്‍-കൊച്ചിന്‍ ലിറ്റററി, സയന്റിഫിക് ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തതാണ് കേരളബുക്‌സ് ആന്റ് പബ്‌ളിക്കേഷന്‍സ് സൊസൈറ്റി. കേരളസര്‍ക്കാരിന്റെ പൂര്‍ണഉടമസ്ഥതയിലുള്ള സൊസൈറ്റി സംസ്ഥാനത്തെ സ്‌കൂള്‍കുട്ടികളുടെ പാഠപുസ്തക അച്ചടിയുടെ ചുമതല വഹിക്കുന്നു. മിതമായ നിരക്കില്‍ വിദ്യാഭ്യാസവകുപ്പിന്റെ പാഠപുസ്തകങ്ങള്‍ അച്ചടിച്ച് വിതരണം ചെയ്യുകയാണ് പ്രഥമലക്ഷ്യം. മാനേജിംഗ് ഡയറക്ടര്‍ക്കാണ് അധികാരം. ചെയര്‍മാനും ഗവേഷണിംഗ് കൗണ്‍സിലും ഉപദേശിക്കുന്നു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ചെയര്‍മാന്‍.
ജര്‍മ്മന്‍ സാങ്കേതിക വിദ്യയിലുള്ള ആധുനിക അച്ചടിശാല കൊച്ചിയിലെ തൃക്കാക്കരയില്‍ പ്രവര്‍ത്തിക്കുന്നു. ഗവണ്‍മെന്റ് മേഖലയില്‍ കേരളത്തിലെ ഏറ്റവും വലിയ മള്‍ട്ടികളര്‍ ഓഫ് സെറ്റ്പ്രിന്റിങ് പ്രസ് ഇവിടെയാണ്. 1978 ആഗസ്റ്റിലാണ് സൊസൈറ്റി പാഠപുസ്തക അച്ചടി തുടങ്ങിയത്.