ചരിത്രത്തിലും സാമൂഹ്യശാസ്ത്രത്തിലും ശാസ്ത്രീയ ഗവേഷണം നടത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്വയംഭരണ സ്ഥാപനമാണ് കേരള കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക് റിസര്‍ച്ച് (കെ.സി.എച്ച്.ആര്). കേരള സര്‍ക്കാര്‍ സാംസ്കാരിക വകുപ്പിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇതിനെ കേരളസര്‍വ്വകലാശാല റിസര്‍ച്ച് സെന്ററായി അംഗീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം നളന്ദയിലെ വൈലോപ്പിള്ളി സംസ്കൃതിഭവന്‍ വളപ്പിലാണ് ഇതിന്റെ ഓഫീസ്. കേരളത്തിലെ ആദ്യകാല ചരിത്രകാരന്മാരായ കെ.പി. പത്മനാഭമേനോന്റെയും പ്രൊഫ. ഇളമകുളം കുഞ്ചന്പ്പിള്ളയുടെയും പേരില്‍ ഇവിടെ ബേ്ളാക്കുകളുണ്ട്. സോഷ്യല്‍ തിയറി റിസര്‍ച്ച് മെതേഡ്സ്, എപ്പിഗ്രാഫ്, പാലിയോഗ്രാഫി, നുമിസ്മാറ്റിക്സ് എന്നിവയില്‍ ഡോക്ടറല്‍ പോസ്റ്റ് ഡോക്ടറല്‍ ഇന്‍േറണ്‍ ഷിപ്പ് പ്രോഗ്രാമുകളുണ്ട്. റിസര്‍ച്ച്, പബ്ളിക്കേഷന്‍സ്, ഡോക്യുമെന്േറഷന്, ട്രെയിനിംഗ്, കോ-ഓര്‍ഡിനേഷന്‍ എന്നിവയും നിര്‍മ്മിക്കുന്നു.
കൗണ്‍സിലിന് മികച്ച ലൈബ്രറിയുണ്ട്. കേരളസമൂഹത്തെപ്പറ്റി 27 വാല്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പേട്രണ്കൗണ്സില്, അഡൈ്വസറി കൗണ്‍സില്‍, എക്സിക്യൂട്ടിവ് കൗണ്‍സില്‍ എന്നിങ്ങനെ ത്രീടയര്‍ ഭരണസംവിധാനമുണ്ട്. ഇപ്പോഴത്തെ ചെയര്മാന് പ്രൊഫ. കെ.എന്‍. പണിക്കര്‍.