Keralaliterature.com

മരം ഒരു വരം

ചൂടുകൂടുന്നു ക്ഷാമം നിറയുന്നു
വെള്ളം ഇല്ലാത്ത ലോകം നശിക്കുന്നു
അവിടെ സിദ്ധാന്തകര്‍ എത്തി, അവര്‍ പറഞ്ഞു
വച്ചുപിടിപ്പിക്കുവിന്‍ മാനവരേ മരം
''മരം ഒരു വരം.''
വറ്റിവരണ്ടും കരിഞ്ഞുണങ്ങിയും
നിന്ന പ്രകൃതിക്കൊരു താങ്ങായി
പൊന്മയും കുരുവിയും കൊക്കുമന്ന്
പൊങ്ങിപറന്ന വിതാനത്തിങ്കല്‍
ഗരുഡനെ പോലെ ഞാന്‍ പറന്നുയര്‍ന്നു
അപ്പോള്‍ ഞാന്‍ കേട്ടു ആ മൃദുശബ്ദം
''മരം ഒരു വരം.''
ആ മാത്രയില്‍ ജനങ്ങള്‍ വൃക്ഷം വച്ചു
കൂടുതല്‍ സൗന്ദര്യമൊത്തുവന്നു
കൂടുതല്‍ പ്രകൃതി രമണീയമായി
മിഴിയും മൊഴിയും പകര്‍ന്ന് മിന്നി
ചിറകുറ്റരാലസ്‌സല്‍ ഗ്രാമഭംഗി
ചൂടു കുറയുന്നു ക്ഷാമം കുറയുന്നു
വെള്ളം വെള്ളം സര്‍വ്വത്ര
അവിടെ വീണ്ടു സിദ്ധാന്തകര്‍ വന്നു, അവര്‍ പറഞ്ഞു
ഓര്‍ക്കുക ''മരം ഒരു വരം''
                   

ഗോവിന്ദ് എസ്.കെ

ക്രിസ്തുരാജ് എച്ച്.എസ്
കൊല്ലം

Exit mobile version