Keralaliterature.com

ഡല്‍ഹിയില്‍ ഒരു ദിവസം

ഡല്‍ഹിയില്‍ ഒരു ദിവസം

ജിനദേവന്‍ ഹസുവിന്റെ യാത്രാവിവരണത്തിന്റെ രണ്ടാംഭാഗം
1
 ഇന്ദ്രപ്രസ്ഥത്തിലേക്ക്
    ഹിമാലയത്തില്‍നിന്ന് തിരിച്ചിറങ്ങിക്കൊണ്ടിരുന്നപേ്പാഴാണ് അങ്ങനെയൊരു  പ്‌ളാനിട്ടത്, ദല്‍ഹിയില്‍ക്കൂടി പോയിട്ട് വരാം. കൊടുംതണുപ്പില്‍ നിന്ന് പെട്ടെന്ന് ചൂടിലേക്കിറങ്ങുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളെപ്പറ്റി ചിന്തിച്ചു. അവസാനം ഒരുവിധം എല്‌ളാം പരിഹരിച്ചു. നേരെ ദല്‍ഹിക്ക്.
     ഹരിദ്വാറിലെത്തിയിട്ട് രാത്രി ഏഴ് മണിയോടടുപ്പിച്ചു ബസ്‌സില്‍ കയറി. ഞാന്‍ പെട്ടെന്നുറങ്ങിപേ്പായി.  ഉണര്‍ന്നപേ്പാള്‍ ഞാന്‍ അമ്മയോട് സമയം ചോദിച്ചു. നാലുമണി കഴിഞ്ഞിരുന്നു. ഞാനിത്രയും സമയം ഉറങ്ങിയോ? എന്തായാലും നേരം  വെളുത്തു വരികയാണ്. ദൂരെ വലിയ വലിയ കെട്ടിടങ്ങള്‍ ആകാശത്തേക്ക് തല പൊക്കി നില്‍ക്കുന്നുണ്ടായിരുന്നു. ഓരോ കെട്ടിടത്തില്‍നിന്നും പ്രകാശം വര്‍ഷിക്കുന്നുണ്ടായിരുന്നു. എത്താറായി എന്ന് അമ്മ പറഞ്ഞു. എനിക്കു സന്തോഷം തോന്നി. ചുറ്റും കെട്ടിടങ്ങള്‍, അതില്‍നിന്നും പല നിറങ്ങളിലുള്ള പ്രകാശം. വല്‌ളാത്തൊരനുഭൂതി. പിന്നെ ഞാനുറങ്ങിയില്‌ള.  അഞ്ചു മണിയായപേ്പാള്‍ ഞങ്ങള്‍ വണ്ടിയില്‍ നിന്നിറങ്ങി. ഒരു ഓട്ടോ കിട്ടി. വിനയന്‍ മാമന്‍ സ്ഥലം പറഞ്ഞു.

2
ഇന്ദ്രപ്രസ്ഥത്തില്‍
    പെരിയാറിന്റെയത്ര വീതിയുള്ള റോഡുകള്‍,  ആകാശത്തേക്ക് തല പൊന്തിച്ച കെട്ടിടങ്ങള്‍, പണിതുകൊണ്ടിരിക്കുന്ന കെട്ടിടങ്ങള്‍.  അങ്ങനെ ഇനിയുമിനിയും ഉയരാന്‍ വെമ്പല്‍കൊള്ളുന്ന ഇന്ദ്രപ്രസ്ഥത്തില്‍ എനിക്കെത്താനുള്ള ഭാഗ്യമുണ്ടായി.  ചീറിപ്പായുന്ന വാഹനങ്ങളെ നോക്കി ഞാന്‍ ഓട്ടോയിലിരിക്കുകയായിരുന്നു. പെട്ടെന്നാണ് ഒരു വെട്ടം. ഒരു സ്വിഫ്റ്റ് കാര്‍ പാഞ്ഞുപോയതാണ്. വെള്ളനിറമുള്ള ഒരു പാവം പട്ടി റോഡ് മുറിച്ചുകടക്കാന്‍ ഏറെ നേരമായി ശ്രമിച്ചു. അത് റോഡില്‍ കയറിയതും വന്ന കാര്‍ അതിനെ ഇടിച്ചുതെറിപ്പിച്ചു. അതിന്റെ ദയനീയമായ കരച്ചില്‍ മുഴങ്ങി. ഞാനാ വണ്ടിയെ തിരിഞ്ഞുനോക്കി.  കണ്ടില്‌ള. ആ കാര്‍ ഒരു കൂസലുമില്‌ളാതെ വേഗത്തില്‍ പോയി. ഇടയ്ക്ക് ഞാന്‍ ഓടിച്ചയാളുടെ മുഖം കണ്ടു. ഒരു തടിച്ച സ്ത്രീ കറുത്ത ബനിയനും കൂളിംഗ് ഗ്‌ളാസുമൊക്കെയിട്ട് ഓടിക്കുന്നു. അതെനിക്ക് വിഷമമുണ്ടാക്കിയ ഒരു സംഭവമായിരുന്നു.
     വിനയന്‍ മാമന്റെ കൂട്ടുകാരന്‍ അനില്‍മാമന്‍ ക്വാര്‍ട്ടേഴ്‌സിനു മുന്നില്‍ നില്‍പ്പുണ്ടായിരുന്നു.  മാമന്‍ ഞങ്ങളെയുംകൂട്ടി വീട്ടിലെത്തി.  അനില്‍മാമന്റെ ഭാര്യയും സംഗീത ആന്റിയും മകള്‍ അച്ചുച്ചേച്ചിയും അവിടെ ഉണ്ടായിരുന്നു. കുളിച്ച് ഡ്രസ് മാറ്റി. കുറേനേരം അച്ചുച്ചേച്ചിയോട് കാര്യം പറഞ്ഞിരുന്നു…
    
3
ദല്‍ഹി ജുമാ മസ്ജിദ്
    അപേ്പാഴേക്കും, രാവിലെ ഒന്‍പതു മണിയോടെ ടാക്‌സി വന്നു. ഞങ്ങള്‍  യാത്രയായി. രാവിലത്തെ ഇളംകാറ്റുകൊണ്ടുള്ള യാത്ര വളരെ രസകരമായിരുന്നു. ചീറിപ്പായുന്ന വാഹനങ്ങള്‍. താഴെയും മുകളിലും പാലം. അതിനു മുകളില്‍ മെട്രോ ട്രെയിന്‍ പായുന്നു. തല ഉയര്‍ത്തി നില്‍ക്കുന്ന വന്‍ നില കെട്ടിടങ്ങളും. എല്‌ളാംകൊണ്ടും ബഹുരസം. ആദ്യം ഞങ്ങള്‍ പോകുന്നത് ദല്‍ഹി ജുമാ മസ്ജിദിലേക്കാണ്.
     കാര്‍ ഒരു സ്ഥലത്തു പാര്‍ക്ക് ചെയ്തശേഷം ഞങ്ങള്‍ മസ്ജിദിന്റെ മുമ്പിലെത്തി. ഒരു ഭീമന്‍ കോട്ട പോലെയുണ്ട്. മുഴുവന്‍ ഇളം ചുവപ്പുനിറമാണ്. ഭീമാകാരമായ ഒരു വാതില്‍ ഉണ്ട്. അതില്‍ പലതരം കൊത്തുപണികള്‍ ചെയ്തിട്ടുണ്ട്. പലതരം ശില്‍പങ്ങളും ചില അറബി അക്ഷരങ്ങളും കൊത്തിവച്ചിരുന്നു.
     ഞങ്ങള്‍ അകത്തുകടന്നു. നടുക്കൊരു കുളമുണ്ട്. അതില്‍ മത്സ്യങ്ങളുണ്ട്. ചെരുപ്പിട്ട് കയറാന്‍ പാടില്‌ളാത്തതിനാല്‍ കാലില്‍ മണ്ണു പറ്റിയാലോ മറ്റോ കഴുകാനാണ്. നാനാ ദിക്കും മസ്ജിദ് ഉയര്‍ന്നുനില്‍ക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ കുറേ നടന്നുകണ്ടു.  പലതരം കൊത്തുപണികള്‍ ചെയ്ത ഉരുക്കുബലമുള്ള തൂണുകളും ഭിത്തികളും. ഇവ നിര്‍മ്മിച്ചിരിക്കുന്നത് ഒരുതരം യന്ത്രങ്ങളുമില്‌ളാത്ത കാലഘട്ടത്തിലാണെന്നോര്‍ക്കണം. എത്രയോ മനുഷ്യായുസ്‌സു മുഴുവന്‍ ഇതിനു ചെലവിട്ടിരിക്കണം!
     പിന്നെ ഞങ്ങള്‍ അതിന്റെ മുകളില്‍ കയറി. ഒരിരുണ്ട ഇടനാഴിയിലൂടെയായിരുന്നു പോകേണ്ടത്. അത് ചുറ്റിചുറ്റി മുകളിലെത്തും. നല്‌ള ഇരുട്ടാണ് ഇടനാഴിയില്‍. മുകളിലെത്തിയപേ്പാള്‍ ദല്‍ഹി മുഴുവന്‍ കാണാമെന്നു തോന്നി. കണെ്ണത്താ ദൂരത്തോളം കോണ്‍ക്രീറ്റു കാടുകളും വഴികളുമൊക്കെ. അവിടെ ദൂരെ ഒരുയര്‍ന്ന കെട്ടിടമെന്തോ കണ്ട് അതാണോ കുത്തബ്മിനാര്‍ എന്നു ഞാനച്ഛനോടു ചോദിച്ചു. അതലെ്‌ളന്നും നമ്മള്‍ കുത്തബ്മിനാറില്‍ പോകുമെന്നും അച്ഛന്‍ പറഞ്ഞു.

4
കുത്തബ്മിനാര്‍
     ഞങ്ങള്‍ ഏറെ നേരം മസ്ജിദില്‍ ചെലവഴിച്ചു. പിന്നീട് യാത്രയായി. ഇനി കുത്തബ്മിനാറിലേക്കാണ് പോകുന്നത്. ഞാന്‍ വീണ്ടും പുറത്തെ കാഴ്ചകള്‍ കണ്ടിരുന്നു.
     കുത്തബ്മിനാറെത്തിയപേ്പാള്‍ കയറാന്‍ വലിയ ക്യൂ ഉണ്ടായിരുന്നു. ടിക്കറ്റെടുത്ത് ഏറെനേരം നിന്ന് കയറി.
    അങ്ങനെ കുത്തബ്ദിന്റെ കുത്തബ് മിനാറിലെത്തി. ആകാശം മുട്ടി നില്‍ക്കുന്ന ഗോപുരം. ചുറ്റും വേറെ ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടങ്ങള്‍ ഉണ്ടായിരുന്നു. ഞാന്‍ കുത്തബ്മിനാര്‍ വീണ്ടും നോക്കി. എത്രയോ അടിമകള്‍ ഇതില്‍ മരിച്ചുകാണും!. എത്രയോ അടിമകളുടെ ശവങ്ങളായിരിക്കും ഇതിനടിത്തറ..?
     അപേ്പാഴാണ് അടുത്ത് കെട്ടിപൂര്‍ത്തിയാകാത്ത മറ്റൊരു കെട്ടിടം കണ്ടത്. അവിടെ എഴുതിവച്ചിരിക്കുന്നു. കുത്തബ്മിനാറിന്റെ കാലശേഷം അടുത്തയാള്‍ കുത്തബ്മിനാറിനെക്കാള്‍ ഉയര്‍ത്തി കെട്ടുവാന്‍ നോക്കിയതായിരുന്നു ഇത്.  പക്‌ഷേ അദ്ദേഹത്തിന് ഇതു പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞില്‌ള.
     കുത്തബ്മിനാറിനു മുന്‍പില്‍ ഒരു തൂണുണ്ട്. ഒരിക്കലും തുരുമ്പിക്കില്‌ള. പലതരം ലോഹങ്ങള്‍ കൊണ്ടാണിതുണ്ടാക്കിയിരിക്കുന്നത്. അത് രണ്ടു കൈകള്‍ കൊണ്ടും കൂട്ടിപിടിക്കുന്നവന്‍ ഭാഗ്യവാന്‍ എന്നാണ് വിശ്വാസം. പകേ്ഷ ഇപേ്പാള്‍ അതിനുചുറ്റും വേലിയുണ്ട്. ആള്‍ക്കാര്‍ നശിപ്പിക്കുന്നതുകൊണ്ടാവണം.
     പൊളിഞ്ഞ കെട്ടിടങ്ങളില്‍ വവ്വാലുകള്‍ താമസമുണ്ട്.
     പണ്ട് കുത്തബ്മിനാറിന്റെ മുകളില്‍ കയറ്റിവിടുമായിരുന്നു. എന്നാല്‍ ഇന്ന് വിടുന്നില്‌ള.
     അങ്ങനെ ഏറെ നേരം കഴിഞ്ഞ് കുത്തബ്മിനാറില്‍ നിന്നിറങ്ങി.

5
ഗാന്ധി സമാധി
     ഇനി രാജ്ഘട്ടിലെ ഗാന്ധി സമാധിയിലേക്കാണ്. അവിടെ കുറേ നടക്കാനുണ്ടായിരുന്നു. പുല്‍മേടുകളും ഇരിപ്പിടങ്ങളും കുളങ്ങളുമൊക്കെയുണ്ടായിരുന്നു. ഞങ്ങള്‍ നേരെ ഗാന്ധി സമാധിയിലെത്തി. അവിടെ ഗാന്ധിജിയുടെ പ്രതിമയും കല്‌ളില്‍ ജീവചരിത്രവും മറ്റും കൊത്തിവച്ചിരുന്നു. ഞങ്ങള്‍ അവിടെ ഏറെനേരം നിന്ന് കണ്ടു.
     അവിടെ ഗാന്ധിയുടെ ശവകുടീരം മാത്രമല്‌ള ഉണ്ടായിരുന്നത്.  സ്വാതന്ത്ര്യസമരപോരാളികളായ മറ്റു പലരുടെയും ഉണ്ട്. അതുവഴി നടക്കുമ്പോള്‍ നമുക്കു വല്‌ളാത്തൊരു ഉണര്‍വും ഉന്മേഷവും തോന്നും.
     അവിടെ ചുറ്റിനടന്നു. അവിടെനിന്നും ഗാന്ധിജിയുടെ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍' അച്ഛന്‍ വാങ്ങിത്തന്നു. പിന്നെയും കുറച്ചുനേരം അവിടെ ചുറ്റിയിട്ട് ഇറങ്ങി.

6
ഇന്ത്യാഗേറ്റും ലോട്ടസ് ടെമ്പിളും
    പിന്നെ ഞങ്ങള്‍ ഇന്ത്യാഗേറ്റില്‍ പോയി. അവിടെ ചുറ്റും ചങ്ങലകള്‍ കൊണ്ടുള്ള വേലിയുണ്ടായിരുന്നു. അകത്ത് പട്ടാളക്കാര്‍ തോക്കും കൊണ്ട് കറങ്ങുന്നുണ്ടായിരുന്നു. ആ ചങ്ങലയില്‍ പോലും തൊട്ടുകൂടാ. ഒരു ഗോപുരം പോലെ ഉയര്‍ന്നുനിന്നിരുന്നു ഇന്ത്യാഗേറ്റ്. എന്തായാലും ഇന്ത്യാ ഗേറ്റു കണ്ടു. അവിടെ ധാരാളം കച്ചവടക്കാരും മറ്റും ഉണ്ട്.
    ഞങ്ങള്‍ അവിടെനിന്നു നേരെ ലോട്ടസ് ടെംപിളില്‍ പോയി. അതു പുറത്തുനിന്നും കാണുമ്പോള്‍തന്നെ മനോഹരമായിരുന്നു. അതിനു പുറത്തുനിന്നു നോക്കാനേ ഞങ്ങള്‍ക്കു കഴിഞ്ഞുള്ളൂ. കാരണം ഒരു കിലോമീറ്ററോളം ഉള്ള ക്യൂ ഉണ്ടായിരുന്നു അവിടെ. ഒരു വെള്ളത്താമര വിരിഞ്ഞുനില്‍ക്കുന്നതുപോലെ…

7
വിട
    ഇതാണ് ഞങ്ങളുടെ യാത്രയുടെ അവസാനം.
    സന്ധ്യയ്ക്ക് അച്ചുച്ചേച്ചിക്കൊപ്പം ടി.വി കണ്ടു. നേരം ഇരുട്ടിയപേ്പാള്‍ വിശാലമായ ഇന്ദ്രപ്രസ്ഥം നോക്കിനിന്നു. വിശാലമായ റോഡിലൂടെ വണ്ടികള്‍ ചീറിപ്പായുന്നു. പടുകൂറ്റന്‍ കെട്ടിടങ്ങളില്‍ നക്ഷത്രക്കൂട്ടങ്ങളെപേ്പാലെ വെളിച്ചം. എല്‌ളാത്തിനും മുകളില്‍ കുറെ നക്ഷത്രക്കൂട്ടങ്ങളോടൊത്ത് ചന്ദ്രന്‍ എങ്ങും പ്രകാശം പരത്തി പുഞ്ചിരിക്കുന്നു.
     ഏറെ നടന്നതുകൊണ്ടാവാം കിടന്നപേ്പാള്‍തന്നെ ഉറങ്ങിപേ്പായി. നാളെ ഇന്ദ്രപ്രസ്ഥത്തിനോടു വിടപറയും. ഇനി എന്നെങ്കിലും വരുവാന്‍ കഴിയുമെന്ന ആശയോടെ, പുലര്‍ച്ചെ ഞങ്ങള്‍ ട്രെയിനില്‍ കയറും.

Exit mobile version