Keralaliterature.com

വടക്കത്തി പെണ്ണാളേ

 

വടക്കത്തി പെണ്ണാളേ
വൈക്കം കായല്‍ ഓളം തല്‌ളുന്ന വഴിയേ
കൊയ്ത്തിനു വന്നവളേ
കണ്ണുകൊണ്ട് മിണ്ടാണ്ട് മിണ്ടുമിളമങ്കേ
കണിമങ്കേ കന്നി മടത്തേ
വടക്കത്തി പെണ്ണാളേ

ആളൊഴിഞ്ഞ മൈനപ്പാടനടുവരമ്പത്ത്
അതിരു വരമ്പത്ത്
ആയിരം താറാകാറനിലവിളിയും
എന്റെ മനസ്‌സിന്റെ കനക്കലു
നീ കേട്ടോ നീകേട്ടിലേ്‌ള എന്റെ
താറാപറ്റം പോലെ ചെതറുന്നേ ഞാന്‍
വടക്കത്തി പെണ്ണാളേ
നിലാവുവീണ പമ്പയാറ്റിന്‍
ചുഴിയിളക്കത്തില്‍
ഓളമിളക്കത്തില്‍
കോളിളകാണ്ട് മാനം തെളിഞ്ഞപേ്പാള്‍

നിന്റെ ജനി മാത്രം തേടി വരുമെന്നെ കണ്ടോ
കണ്ടിലേ്‌ള നീ കണ്ടോ കണ്ടിലേ്‌ള
എന്റെ വരമ്പിലെ വെള്ളം പോലെ
ചെതറുന്നേ ഞാന്‍
വടക്കത്തി പെണ്ണാളേ
വൈക്കം കായല്‍ ഓളം തല്‌ളുന്ന വഴിയേ
കൊയ്ത്തിനു വന്നവളേ
കണ്ണുകൊണ്ട് മിണ്ടാണ്ട് മിണ്ടുമിളമങ്കേ
കണിമങ്കേ കന്നി മടത്തേ

Exit mobile version