Keralaliterature.com

സൂര്യേനുദിച്ചുകണ്ടേ

 

ഒരു ഞാറുനടീല്‍ പാട്ട്.

സൂര്യേനുദിച്ചുകണ്ടേ
താരീകന്താരോം
നേരംപുലര്‍ന്നുപോയേ
താരീതിനന്തോം
ഒരുപിടിഞാറെടുത്തേന്‍
താരീകന്താരോം
ആദിത്യന്‍ കതിരുനോക്യേ
താരീതിനന്തോം
ആദിത്യന്‍കതിരുകണ്ടേ
താരീകന്താരോം
തൈവത്തെക്കൈയെടുത്തേന്‍
താരീതിനന്തോം
തമ്പുരാന്‍ വന്നല്ലോ
താരീകന്താരോം
തല്ലിക്കരകേറ്റുമേ
താരീതിനന്തോം
നട്ടിട്ടും തീരുന്നില്ലേ
താരീകന്താരോം
നേരംപുലര്‍ന്നുപോയേ
താരീതിനന്തോം
മേനിതളര്‍ന്നുപോയേ
താരീകന്താരോം
നേരം പുലര്‍ന്നുപോയേ
താരീതിനന്തോം

Exit mobile version