Keralaliterature.com

ശ്രീഗണപതിയുടെ

 

ശ്രീ ഗണപതിയുടെ തിരുനാമക്കുറി തുയിലുണര്
ശ്രീ മഹാദേവനും ശ്രീപാര്‍വ്വതിക്കും
പൊന്നായ് വളര്‍ന്നവനേ തുയിലുണര്

ആനമുഖവന്ക്ക് മുതലമൃദൂണ്ക്ക് അയ്യാ തുയിലുണര്
അയ്യായ്യാ തുയിലുണര്

ശ്രീ ഗണപതിയുടെ തിരുനാമക്കുറി തുയിലുണര്
ശിവനേ ശിവനുതിരുമകനേ പിള്ള ഗണപതിയേ

ഗണപതിയേ നിന്നെ
കൈലാസത്തില്‍ പെരുമാള്‍തിരുമുന്‍പില്‍! അച്ഛനു കാവലായ്
അമ്മയിരുത്തി കുളിക്കാന്‍ പോയ്

ശ്രീ ഗണപതിയുടെ തിരുനാമക്കുറി തുയിലുണര്
തിരുമകനായ് നീ കാവലിനായ് ഇരുന്നരുളും സമയത്തില്‍

നിന്നെ പറഞ്ഞുവിട്ട ചെഞ്ചിടനടുവില്‍ ഇണങ്ങിമയങ്ങിയ
മങ്കയഗംഗയെ മടിയിറക്കിലിരുത്തി

ഗണപതിയേ നിന്നച്ഛന്‍ മുപ്പാരിന്നച്ഛന്‍ ശൃംഗാരനടമാടി ഗംഗയുമായ്
അമ്മയോ നിന്നെ നമ്പി അച്ഛനതിലേറെ നമ്പി രണ്ടുപെര്‍ക്കും നല്ല പിള്ള

ഗണപതിയേ
ശ്രീ ഗണപതിയുടെ തിരുനാമക്കുറി തുയിലുണര്

കോകിളകി കൊണ്ട് കോപേന താപേന ശ്രീപാര്‍വ്വതി വന്നു കലമ്പി നിന്നു
ഗിരിമകളുടെ പുരികക്കൊടി ചാടിയ കൂര്‍ബലും ചെങ്ങിയ കണ്മുനയും

കണ്ടുകണ്ടു മനമിടറുമാറടിപതറുമാറഴിയും ഹൃദയം വഴിയുംമട്ടില്‍
നാണത്താല്‍ തലതാഴ്ത്തി ശിവനും ഗംഗയും ഒഴിഞ്ഞുമാറുന്നു

ശ്രീ ഗണപതിയുടെ തിരുനാമക്കുറി തുയിലുണര്
ശ്രീ മഹാദേവനും ശ്രീപാര്‍വ്വതിക്കും
പൊന്നായ് വളര്‍ന്നവനേ തുയിലുണര്‌

Exit mobile version