Keralaliterature.com

അതാചാടി ഹനുമാന്‍

 

അതാ ചാടി ഹനുമാന്‍ രാവണന്റെ മതിലിന്മേല്‍
ഇരുന്നൂ ഹനുമാന്‍ രാവണനോടൊപ്പമേ

പറഞ്ഞൂ ഹനുമാന്‍ രാവണനോടുത്തരം
‘എന്തടാ രാവണ,സീതെ കട്ടുകൊണ്ടുപോവാന്‍ കാരണം?’

‘എന്നോടാരാന്‍ ചൊല്ലീട്ടല്ല;എന്റെ മനസ്‌സില്‍ തോന്നീട്ട്’?
‘നിന്റെ മന്നസ്‌സില്‍ തോന്ന്യാലോ നീയ്യീവ്വണ്ണം ചെയ്യാമോ’?

‘പിടിക്ക്യാ വലിക്ക്യാ കല്ലറയിലാക്കാ’
‘കല്ലറയിലാക്ക്യാല്‍ പോരാ,വാലിന്മേല്‍ തുണി ചുറ്റേണം’

‘വാലിന്മേല്‍തുണി ചുറ്റിയാപോരാ എണ്ണകൊണ്ടുനനക്കേണം
എണ്ണകൊണ്ടുനനച്ചാല്‍ പോരാ തീകൊണ്ടുകൊളുത്തേണം

‘തീകൊണ്ടുകൊളുത്ത്യാപോരാ,
രാക്ഷസവംശം മുടിക്കേണം

രാക്ഷസവംശം മുടിച്ചാല്‍ പോരാ ലങ്ക ചുട്ടുപൊരിക്കേണം
ലങ്കചുട്ടുപൊരിച്ചാല്‍ പോരാ,ദേവിയെകൊണ്ടുപോരേണം’

Exit mobile version