Keralaliterature.com

ഉണ്ണീ ഗണപതി തമ്പുരാനേ

 

ഉണ്ണീ ഗണപതി തമ്പുരാനേ
ഒന്നുണ്ട് നിന്നോട് ചോദിക്കുന്നു

പൊന്നല്ല പണമല്ല രത്‌നമല്ല
തിരുമുടിയില്‍ ചൂടിയോരു പുഷ്പമല്ല
തിരുമാറിലിട്ടോരു പൂണൂലല്ലാ

സന്തതിയുണ്ടാകാനെന്തുവേണം
സന്താനഗോപാലധ്യാനം വേണം

ആയുസ്‌സുണ്ടാകാനെന്തു വേണം
ആദിത്യദേവനെ സേവ വേണം

അര്‍ത്ഥമുണ്ടാകുവാനെന്തുവേണം
ക്ഷേത്രം വലിയേടം സേവ വേണം

ക്ഷേത്രം വലിയേടമെവിടേയാണ്
ക്ഷേത്രം വലിയേടം തൃശ്ശാവൂര്

തൃശ്ശാവൂരപ്പാ വടക്കും നാഥാ
ഞാനിതാ നിന്‍ പാദം കുമ്പിടുന്നേന്‍

Exit mobile version