Keralaliterature.com

മലയാള പഴഞ്ചൊല്ലുകള്‍ (പ,ബ,ഭ)

(പൈലോ പോള്‍
സമാഹരിച്ചതില്‍നിന്ന്
തിരഞ്ഞെടുത്തത്)

 

പകരാതെ നിറച്ചാൽ കോരാതെ ഒഴിയും

പകലരിക്കു കിട്ടാത്തതാ രാത്രിയിൽ നെല്ലിനു

പകലെല്ലാം തപസ്സുചെയ്തു,
രാത്ര്യിൽ പൈംകുരാലിയുടെ
കണ്ണുകുത്തും (പശുവിന്റെ കണ്ണുതിന്നും)

പകൽ കക്കുന്ന കള്ളനെ
രാത്രിയിൽ വെച്ചെക്കുമൊ

പകൽ കക്കുന്ന കള്ളനെ
രാത്രിയിൽ കണ്ടാൽ തൊഴണം

പകൽ കണ്ണുകാണാത്ത നത്തിനെ പോലെ

പകൽ കാടാകാ, രാവു വീടാകാ

പകൽ കൈകാണിച്ചാൽ വരാത്തതു
രാത്രി കണ്ണുകാണിച്ചാൽ വരുമൊ

പകൽ തുറുകാണാൻ മേലെ

പകൽ വിളക്കെന്നപോലെ

പക്ഷിക്കാകാശം ബലം,
മത്സ്യത്തിനു വെള്ളം ബലം

പക്ഷിക്കു കൂടു, മക്കൾക്കു അമ്മ

പക്ഷിയെ പിടിക്കാൻ മരം മുറിക്കുമ്പോലെ

പച്ചനെല്ലിനു പറയന്റെ
അവിടയും വേലചെയ്യാം

പച്ചമാങ്ങ പാൽകഞ്ഞിക്കാകാ

പച്ചിരുമ്പിടിച്ചാൽ പരക്കുമൊ

പച്ചിലയും കത്രികയുംപോലെ

പഞ്ചസാര ഇരുട്ടത്തും മധുരിക്കും

പടകണ്ട കുതിര പന്തിയിൽ അടങ്ങുകയില്ല

പട പേടിച്ചു പന്തളത്ത് ചെന്നപ്പോൾ
പന്തവും കൊളുത്തി പട.

പടയിൽ ഉണ്ടോ കുടയും വടിയും.

പടയിൽ പെട്ടതും
പണ്ടുണ്ടായതും പറയരുതു

പടിക്കൽ കുടം ഇട്ടുടെക്കല്ല .

പടിക്കൽ പാറയൊന്നായാൽ ദെവനുപാതി.

പടുമുളെക്കു വളം വേണ്ടാ.

പടെക്കു പോകുമ്പോൾ കുട പിടിപ്പിക്ക.

പടെക്കും അടെക്കും കുടെക്കും
ചളിക്കും നടുനല്ലു

പട്ടണം ചുട്ടു പകലിറങ്ങി
ഇനി എന്തിനാ മകളെ മുട്ടാക്കു.

പട്ടരു പുലിയെ കണ്ടതു പോലെ.

പട്ടർക്കുണ്ടൊ പടയും വിനയും
പൊട്ടർക്കുണ്ടോ വാക്കും പോക്കും

പട്ടർക്കെന്താ പടയിൽ കാർയ്യം

പട്ടർ പാടുവന്നപോലെ.

പട്ടാണി തൊട്ട ആന പോലെ.

പട്ടി കുരച്ചാൽ പടി തുറക്കുമൊ.

പട്ടിക്കുമീശവന്നതുകൊണ്ടു
അമ്പട്ടനെന്തു കാർയ്യം.

പട്ടനൂലും വാഴനാരും പോലെ.

പട്ടുംവളയും പണിക്കർക്ക്;
വെട്ടും കുത്തും പലിശക്കു.

പഠിക്കാൻ കാലം പഴതാകില്ല.

പഠിക്കും മുമ്പേ പണിക്കരാകരുതു.

പഠിച്ച ഭോഷൻ വിടുപോഷൻ.

പണക്കാരൻ ഈറ്റയൻ എന്നും
അഭ്യാസി കുടിലൻ എന്നും കരുതരുതു.

പണംകൊണ്ടറിഞ്ഞെങ്കിലെ പണത്തേൽകൊള്ളൂ

പണത്തിനുമീതെ പരുന്തും പറക്കയില്ല

പണമരികെ ഞായം(ന്യായം) മലയരികെഉറവു

പണമില്ലാത്തവൻ പിണം

പണമില്ലാത്തവൻ പുല്ലുപോലെ

പണമുള്ള അച്ചൻ നിറമുള്ള മെത്ത,
താഴെയുള്ള അച്ചൻ തട്ടുപടി,
കൂടെപോയവനു ഓലക്കീറ്റു

പണമുള്ളവനെ മണം ഉള്ളു

പണമെ ഗുണം

പണം കട്ടിലിന്മേൽ(മെത്തയിൽ)
കുലം കപ്പയിൽ

പണംകൊടുത്തു കാളയെവാങ്ങുമ്പോൾ
പൊന്നുകൊടുത്തു ചെക്കനെവാങ്ങണം

പണംനോക്കിനു മുഖംനോക്കില്ല

പണം, പണം എന്നുപറയുമ്പോൾ
പിണവും വായിപൊളിക്കും

പണികൂടാതെ പണമില്ല

പണിക്കർവീണാൽ അഭ്യാസം

പണിക്കർ വീണാലും രണ്ടുരുളും

പണ്ടാരാണ്ടു പറഞ്ഞതുപോലെ

പണ്ടില്ലാതെ ഒരുവാഴവെച്ചൂ,
ചൂണ്ടില്ലാതെ ഒരു കുലകുലച്ചൂ

പണ്ടുകഴിഞ്ഞതും പടയിൽചത്തതും പറയെണ്ടാ

പണ്ടുചെയ്തതപസ്സിനാൽ രണ്ടുമീശകിടച്ചിതു

പണ്ടുണ്ടൊ പാണൻ പോത്തുപൂട്ടീട്ടുള്ള

പണ്ടുമുണ്ടോ ഞണ്ടിനുവാലു

പണ്ടും പാണൻ തച്ചുണ്ടോ പിച്ചുണ്ടോ

പണ്ടെചൊല്ലിനു പഴുതില്ല

പണ്ടെദുർബല, പിന്നെയൊ ഗർഭിണി,
പോരാഞ്ഞിട്ടു ബാധയുടെ ഒരു ഉപദ്രവവും

പണ്ടെമടിച്ചിക്കു ഒരു ഉണ്ണിയതുമുണ്ടായി

പതമുള്ളെടം പാതാളം

പതിനായിരക്കാരന്റെപദവിയും,
പഞ്ഞവാദിക്കാരന്റെപദവിയും

പതിനെട്ടും ഒറ്റയും പതറ്റിയവൻ

പത്തമ്മചമഞ്ഞാലും പെറ്റമ്മയാകുമൊ

പന്തീരാണ്ടു പട്ടരുടെകൂടെപാർത്തിട്ടും
കുടുമ്മി മുമ്പിലൊപുറകിലൊ എന്നറിഞ്ഞുകൂടാ

പയ്യെതിന്നാൽ പനയും തിന്നാം

പരാന്നം പരമസങ്കടം

പരുത്തിക്കടയിൽ നായ്ക്കെന്തുകാര്യം

പരുത്തിയോളമേ നൂൽ വെളുക്കു

പരുന്തിനെക്കണ്ട പാമ്പുപോലെ

പരോപകാരാർത്ഥമിദം ശരീരം

പറഞ്ഞാൽ കേൾക്കാത്തവനു
വന്നാൽ ഖേദമില്ല

പറഞ്ഞാൽ കേൾക്കുന്നവനെ
കണ്ടാൽ കുളിക്കണം-

പറഞ്ഞുകൊടുക്കാൻ ആളുണ്ടു,
ചെയ്തുകൊടുക്കാൻ ആളില്ല

പറയനില്ലാ പറയിക്കു എല്ലുംതൊലിയും

പറയുംവണ്ണം കേട്ടില്ലെങ്കിൽ
കേൾക്കുംവണ്ണം പറയണം

പലതുള്ളി പെരുവെള്ളം

പലപുതുവല പൊളിച്ചശേഷം
ഒരു പഴവലയിലകപ്പെടും

പലർ കൂടിയാൽ പശു പുല്ലുതിന്നുകയില്ല

പലർ കൂടിയാൽ പാമ്പു ചാകുംകയില്ല

പല്ലിടകുത്തി മണപ്പിക്കരുതു

പല്ലില്ലാത്ത പശുവിനെ
പുല്ലില്ലാത്തപറമ്പിൽ കെട്ടിയാലൊ

പല്ലുകുത്തുമ്പോൾ പ
ഞ്ചാക്ഷരമോതിയാൽപോകുമൊ

പല്ലുണ്ടെങ്കിൽ പേക്കനും കടിക്കും

പല്ലും ചൊല്ലും മെല്ലെമെല്ലെ

പല്ലെപ്പഴുത്താൽ മെല്ലെചവക്കണം

പശിക്കുമ്പോൾ അച്ചി പശുക്കയറും തിന്നും

പശുകുത്താൻവരുമ്പോൾ
പഞ്ചാക്ഷരം ഒതിയാൽ പോര

പശുകുത്തുമ്പോൾ മർമ്മം നോക്കരുതു

പശു ചത്തിട്ടും മോററിലെ പുളിപോയില്ല

പശുവും ചത്തു പല്ലിലെ
(മോറ്റിലെ)പുളിപ്പും മാറി

പഴകെപ്പഴകെ പാലും പുളിക്കും

പഴഞ്ചൊല്ലിൽ പതിരുണ്ടെങ്കിൽ
(പശുവിൻപാലും കൈക്കും)
പഴഞ്ചോറ്റിൽ കൈവേകും

പഴമനസ്സുണ്ടു പഴങ്കാൽ ഓടുകയില്ല

പഴമ്പിലാവിലവീഴുമ്പോൾ
പച്ചപ്പിലാവില ചിരിക്കെണ്ട

പഴമുറത്തിനു ചാണകം

പഴമുറവും ചൂടി കുടിച്ചു
ചാകാൻ പോകുന്നതുപോലെ

പഴുക്കാൻ മൂത്താൽ പറിക്കണം

പഴുത്ത മാവില കൊണ്ടു പല്ലു തേച്ചാൽ
പുഴുത്ത വായും നാറുകയില്ല.

പാക്കായാൽ മടിയിൽ വെയ്ക്കാം
കമുങ്ങായാലോ

പാങ്ങൻ നന്നെങ്കിൽ
പടിക്കൽ ഇരുന്നാലും മതി

പാപി ചെല്ലുന്നേടം പാതാളം

പാമ്പിനു പാൽ വിഷം;
പശുവിനു പുല്ലു പാൽ

പാമ്പും കുഞ്ഞിനു പാൽ
കൊടുത്തു വളർത്തും പോലെ

പാമ്പും ചാകയില്ല കോലും ഒടികയില്ല

പാമ്പും ചേമ്പും ചെറുതു മതി

പാറ്റിതുപ്പിയാൽ പള്ളിയറയിലും തുപ്പാം

പാലം കടക്കുവോളം നാരായണ, നാരായണ,
പാലം കടന്നാൽ പിന്നെ കൂരായണ

പാലംകുലുങ്ങിയാലും
കേളൻകുലുങ്ങയില്ല

പാലവുംഇട്ടു, കൈവരിയും കെട്ടി,
ഇനി എന്താണുകുറ്റം

പാലിനു പഞ്ചാര

പാലിൽപിഴെച്ചാൽ നീളെപിഴക്കും

പാലുപകർന്നുനനെക്കിലുംകാഞ്ഞരം
കാലെഭുജിപ്പാൻമധുരമായ് കാണുമോ

പാൽപ്പായസംകുടിച്ചവനു
പനങ്കാടിഎന്തിനാ

പാൽവിളമ്പിയെടത്തു പഞ്ചതാര;
മോർവിളമ്പിയെടത്തുപ്പ്

പാളയംപോയ നിരത്തുപോലെ

പാഴിൽപോകുന്നതു
പശുവിൻവയറ്റിൽപോകട്ടെ

പാഴിൽ അപ്പന്റെമീശകളഞ്ഞു,
തൂക്കവുമില്ല

പിടലികൊഴുത്തആടു
ഇടയനു അടങ്ങുയില്ല

പിടിക്കുമ്പോൾഞെക്കീടാഞ്ഞാൽ
ഇളക്കുമ്പോൾകടിക്കും

പിടിച്ചതിനെവിട്ടു പറക്കുന്നതിൻ
വഴിയെ പായരുത്

പിടിച്ചമീനിനു കല്ലുപ്പും മണ്ണുപ്പും ഇടുക

പിടിച്ചുവലിച്ചുകുപ്പായം
ഇട്ടാൽ പറിച്ചുകീറിപ്പോകും

പിണംകണ്ട കഴുവെപോലെ

പിണംചുട്ടാലും ഋണം ചുടാ

പിന്നെയും ചങ്കരൻ തെങ്ങേൽ

പിലാവിന്റെകാതൽ പൂതലാകുമ്പോൾ
തേക്കിന്റെ ഇളന്തല പച്ചവിടും

പിള്ളകരയാതെ തള്ളമുലകൊടുക്കുമോ

പിള്ളചിത്തം പീനകീറും;
നായിചിത്തം തുണികീറും

പിള്ളപ്പണി തീപ്പണി;
തള്ളെക്കുരണ്ടാം‌പണി

പിള്ളമനസ്സിൽ കള്ളമില്ല

പിള്ളരെമോഹം പറഞ്ഞാൽതീരും;
മൂരിമോഹം മൂളിയാൽ തീരും

പിള്ളേരല്ലെ, ചക്കരയല്ലെ

പഴമേൽ‌പിഴയില്ല; മഴമേൽ മുഴയില്ല

പുകഞ്ഞകൊള്ളി പുറത്ത്

പുഞ്ചപ്പാടത്തെ കുളം‌പോലെ

പുഞ്ചപുറത്തിട്ടു വേലികെട്ടുക

പുത്തൻപെണ്ണു(അവി)പുരപ്പുറം അടിക്കും;
പിന്നെപെണ്ണു ഉണ്ടെടം(വെയിച്ചെടം) അടിക്കയില്ല

പുത്തരിയിൽ കല്ലുകടിച്ചു

പുണ്ണിനകം ചികയരുതു

പുണ്ണിലൊരമ്പുതറച്ചതുപോലെ

പുരയില്ലാത്തവനുണ്ടോ തീപ്പേടി

പുരവലിപ്പാൻ പറഞ്ഞാൽ
ഇറയേവലിക്കാവൂ

പുരെക്കു തീപിടിക്കുമ്പോഴെ
വാഴ വെട്ടാനൊക്കത്തുള്ളൂ

പുരക്കുമീതെ വെള്ളം പൊങ്ങിയാൽ
അതുക്കുമീതെ തോണി-

പുറ്റിനരികെ കിടക്കുന്ന വള്ളിപോലെ-

പുലർന്നകുറുക്കനെ പോലെ

പുലി ഏകാദശി നോക്കിയാലും
പാരണക്കു പശുതന്നെ

പുല്ലുതച്ചനെല്ലിനു കീറിയപായി

പുല്ലുതിന്നും ഭൂമിയിൽ കിടക്കണം

പുളവൻ മൂത്താൽ നീക്കോലി

പൂച്ചകുരുടിയാണെന്നു
എലി അറിയുമൊ

പൂച്ചക്കു അറിവേറെവെക്കെണമൊ

പൂച്ചക്കെന്താ പൊന്നുരുക്കുന്നിടത്തൂകാര്യം

പൂച്ചചെന്നാലൊ എലികതകുതുറക്കുന്നതു

പൂച്ചമൂത്താൽ കോക്കാൻ

പൂച്ചവീണാൽ തഞ്ചത്തിൽ(നാലുകാലീന്മെൽ)

പൂച്ചയില്ലാനാട്ടിൽ എലിരാജാവു

പൂച്ചക്കുവിളയാട്ടം എലിക്കുപ്രാണവേദന

പൂട്ടുന്നകാളഎന്തിനു വിതെക്കുന്ന വിത്തെറിയുന്നു

പൂത്തതൊക്കെമാങ്ങയുംഅല്ല,,
പെറ്റതൊക്കെ മക്കളും അല്ല,
നേടിയതെല്ലാം പണവുമല്ല

പൂരാടംപിറന്ന പുരുഷനും
മകംപിറന്ന മങ്കയും

പ്യഷ്ഠം നന്നെങ്കിൽ മൂഖം ആകാ

പെണ്ണില്ലെന്നുവെച്ചു പെങ്ങളെ കെട്ടാറുണ്ടൊ

പെണ്ണുകെട്ടണമെങ്കിൽ പെരിക്കാലും പിടിക്കണം

പെണ്ണുങ്ങളോടു കൂറുപറഞ്ഞു കാടികുടിച്ച കയ്യൻ

പെണ്ണുചേരുമ്പോൾ വീടുചേരുകയില്ല;
വീടുചേരുമ്പോൾ പെണ്ണു ചേരുകയില്ല

പെണ്ണു പെറ്റ വീടുപോലെ

പെണ്ണു കെട്ടി, കണ്ണും പൊട്ടി

പെണ്ണും മണ്ണും നന്നാക്കിയെടത്തോളം നന്നാകും

പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുത്തുകൂടാ

പെൺ കൊട, പുലയാട്ട, പുരപ്പണി
നമ്പൂരിമാർക്കു നാശംവരുത്തും

പെൺചൊല്ലുകേൾക്കുന്നവൻ പെരുവഴി

പെൺപട പടയല്ല; മൺചിറചിറയല്ല

പെൺപിള്ള എല്ലാവർക്കും ഒക്കെ

പെണ്മൂലം നിർമ്മൂലം

പെണ്മൂലം പെരുവഴി

പെരിയോരു വന്നാൽ പൃഷ്ഠം കൊടുക്കണം

പെരിയോരോടു എളിയോൻ നടുപറയരുത്

പെരുത്തലമട്ടൽ ചവിട്ടും പോലെ

പെറ്റതള്ളക്ക് തവിട് ഇടിക്കയില്ല,
ആരാന്റെ തള്ളെക്ക് ഇരുമ്പിടിക്കും

പെറ്റതെല്ലാം മക്കളും
നേടിയതെല്ലാം ധനവുമല്ല

പെറ്റമ്മ ചത്താൽ പെറ്റപ്പൻ ചിറ്റപ്പൻ

പെറ്റമ്മെക്കു ചിലവിനും കൊടുക്കരുതു.
സന്ധ്യക്കു വിളക്കും കൊളുത്തരുതു

പെറ്റമ്മെക്കു ചോറുകൊടുത്തൊ
മുത്താച്ചിക്കരിയളപ്പാൻ

പെറ്റവൾക്കറിയാം പിള്ളവരുത്തം

പേടി അകം പുക്കാൽ
കാടകംസ്ഥലം പൊരാ

പേട്ടുമരത്തേലും തേനിരിക്കും

പേറ്റി ആകാഞ്ഞിട്ടു കുട്ടി പെണ്ണായി പോയി

പൈക്കുമ്പോൾ പന്നിയിറച്ചി ഹലാൽ

പൊക്കാളിവെച്ചാൽ വക്കാണം ഉണ്ടാം

പൊട്ടക്കളിക്കു പൊരുളില്ല

പൊട്ടൻ പറഞ്ഞതു പട്ടെരിയും വിധിക്കും

പൊട്ടൻ പറഞ്ഞാൽ പട്ടെരി കെൾക്കുമൊ

പൊട്ടനെ ചെട്ടിചതിച്ചാൽ
ചെട്ടിയെ ദൈവം ചതിക്കും

പൊട്ടന്റെ ചെവിയിൽ കുഴലൂതുംപോലെ

പൊണ്ണക്കാര്യത്തിന്റെ അങ്ങെ അറ്റം
കൂറപ്പെനിന്റെ ഇങ്ങെ അറ്റം

പൊന്നാരംകുത്തിയാൽ അരി ഉണ്ടാകയില്ലാ

പൊന്നുകാക്കുന്ന ഭൂതംപോലെ

പൊന്നു കായ്ക്കുന്നമരമായാലും
പുരയ്ക്കു ചാഞ്ഞാൽ മുറിക്കണം

പൊന്നുണ്ടായിരുന്നാൽ പുളിശ്ശെരിയുംവയ്ക്കാം

പൊന്നുരുക്കുന്നേടത്തു (പൊൻതൂക്കുന്നെടുത്തു)
പൂച്ചെക്കെന്തുകാര്യം

പൊന്നുവെക്കേണ്ടയെടത്തു പൂവെങ്കിലുംവെക്കണം

പൊന്നുംകുടത്തിനു പൊട്ടെന്തിനു

പൊന്നുംതൂമ്പായുണ്ടായാലും
ഇരിമ്പുംതൂമ്പാ കൂടാതെ കഴിയുമോ

2032 പൊന്നൊന്നു പണിപലതു

പൊൻസൂചിയുള്ളവനു ഇരിമ്പുസൂചിയും
ആവശ്യപ്പെടും

പൊൻസൂചിയെങ്കിലും കണ്ണിൽകുത്തരുതു
(കൊണ്ടുകുത്തിയാലും കണ്ണുപോകും)

പൊരുത്തങ്ങളിൽ മനപ്പൊരുത്തം മതി

പൊളിഞ്ഞതും പൊളിയാത്തതും
ചേടി നോക്കിയാലറിയാം

പോകെണ്ടതുപോയാൽ ബുദ്ധിവെക്കും,
വേവേണ്ടതു വെന്താൽതീയുംകത്തും

പോക്കറ്റാൽ പുലി പുല്ലുംതിന്നും

പോത്തിന്റെചെവിട്ടിൽ കിന്നരം
വായിക്കുന്നതു പോലെ

പോത്തു മാനംനോക്കുമ്പോൾ
ആൾ മരം നോക്കണം

പോയബുദ്ധി ആനപിടിച്ചാൽ വരുമോ

പോയാൽ ഒരുതേങ്ങാ, കിട്ടിയാൽ ഒരുതെങ്ങു

പോഴനായിരുന്നാലും പൊണ്ണനായിരിക്കണം

പ്രാണൻപോയാലും മാനം കളയരുത്

പ്രാർത്ഥനയില്ലാത്ത പ്രവൃത്തിയും
ഞാണില്ലാത്ത വില്ലും ഒരുപോലെ

 

ബന്ധു ആറു കരയുന്നതിനെക്കാളും
ഉടയവനൊന്നുകരഞ്ഞാൽ മതി

ബാലർ പടെക്കാകാ, ഇളന്തേങ്ങ കറിക്കാകാ

ബാലശാപവും നാരിശാപവും ഇറക്കികൂട

ബുദ്ധിയുള്ളവനോടൊരിക്കൽ പറഞ്ഞാൽ മതി

ബ്രഹ്മാവു വിചാരിച്ചാൽ
ആയുസ്സിനു പഞ്ഞമൊ

ബ്രാഹ്മണനും പശുവിനും
പത്തുദിവസം പുല

ബ്രാഹ്മണരിൽ കറുത്തവനെയും പറയരിൽ
വെളുത്തവനെയും വിശ്വസിച്ചുകൂടാ

ഭക്തിയാലെ മുക്തി, യുക്തിയാലെ ഉക്തി

ഭണ്ഡാരത്തിൽ പണം ഇട്ടപോലെ

ഭയത്താലെ ഭക്തി, നയത്താലെ യുക്തി

ഭരണി കരിക്കയുമില്ല,
കുരിശു വരക്കുകയുമില്ല

ഭള്ളിൻ പെരുപ്പം, പുല്ലിന്റെ നാശം

ഭാഗ്യമുള്ളവൻ ചെറ്റയും
പൊളിച്ചു കേറിവരും

ഭാഗ്യമുള്ളവനു തേടിവെക്കണ്ടാ

ഭിക്ഷെക്കു വന്നവൻ പെണ്ടിക്കുമാപ്പിള

ഭോജനമില്ലാഞ്ഞാൽ ഭാജനം വേണമൊ

Exit mobile version