Keralaliterature.com

ചരിത്രസംഭവങ്ങളുടെ കാലക്രമപട്ടിക

ബി.സി 300 : കാര്‍ത്യായനന്റെ കൃതിയില്‍ ‘കേരള’ത്തെക്കുറിച്ച് ആദ്യ പരാമര്‍ശം.ബി.സി

270 : അശോകചക്രവര്‍ത്തിയുടെ ശിലാശാസനത്തില്‍ കേരളപുത്രന്മാര്‍ എന്ന് രേഖപ്പെടുത്തി.

ബി.സി 200 : പതഞ്ജലിയുടെ ‘മഹാഭാഷ്യം’ എന്ന കൃതിയില്‍ കേരളത്തെ പരാമര്‍ശിക്കുന്നു.

എ.ഡി 45 : കേരളത്തിലെ കാലവര്‍ഷങ്ങളെപ്പറ്റി ഹിപ്പാലുവിന്റെ കണ്ടുപിടിത്തം.

എ.ഡി 52 : യേശുക്രിസ്തുവിന്റെ ശിഷ്യന്മാരില്‍ ഒരാളായ സെന്റ് തോമസ് കേരളത്തില്‍ എത്തി.

എ.ഡി 68 : യഹൂദവംശജര്‍  കേരളത്തിലെത്തി.

എ.ഡി 74 : പ്‌ളിനി തന്റെ നാച്ചുറല്‍ ഹിസ്റ്ററി ഗ്രന്ഥത്തില്‍ കേരളത്തെ പരാമര്‍ശിക്കുന്നു.

എ.ഡി 550 : തേങ്ങ, കുരുമുളക് തുടങ്ങിയ കേരളീയോല്പന്നങ്ങളെ കോസ്മാസ് ഇന്‍ഡ്  ഐക്കോപ്‌ളീറ്റ്‌സ് പരാമര്‍ശിക്കുന്നു.

എ.ഡി 630              : നരസിംഹവര്‍മ്മ പല്ലവ രാജാവിന്റെ കൊട്ടാരകവിയായ ദണ്ഡി തന്റെ ‘അവന്തിസുന്ദരകഥ’യില്‍ കേരളത്തില്‍ നിന്നുള്ള രണ്ട് വിശിഷ്ട ബ്രാഹ്മണരെപ്പറ്റി എഴുതി. ചൈനീസ് സഞ്ചാരിയായ ഹുയാന്‍സാങ്ങ് കേരളം സന്ദര്‍ശിച്ചു.

എ.ഡി 788 : ശ്രീശങ്കരാചാര്യരുടെ ജനനം.

എ.ഡി 800 : മാകോതയി(മഹോദയപുരം)ലെ ആദ്യ ചേര രാജാവാായ രാജരാജാധിരാജ പരമേശ്വര ഭട്ടാരകശ്രീ രാജശേഖരദേവന്റെ കിരീടധാരണം.

എ.ഡി 820 : ശ്രീശങ്കരാചാര്യരുടെ സമാധി.

എ.ഡി 825 : കൊല്ലവര്‍ഷം (മലയാളവര്‍ഷം) തുടങ്ങുന്നു.

എ.ഡി 829 : ആദ്യത്തെ മാമാങ്കം.

എ.ഡി 844 : സ്ഥാണുരവി കുലശേഖര രാജാവിന്റെ കിരീടധാരണം.

എ.ഡി 849 : സിറിയന്‍ ക്രിസ്ത്യാനികള്‍ക്ക് ഭൂമി നല്‍കിക്കൊണ്ട് സ്ഥാണുരവി പുറത്തിറക്കിയ തരിസാപ്പള്ളിതാമ്രശാസനം.

എ.ഡി 869 : സ്ഥാണുരവി കുലശേഖര രാജാവിന്റെ സഭയിലുണ്ടായിരുന്ന ജ്യോതിശ്ശാസ്ത്രജ്ഞന്‍ ശങ്കര നാരായണന്റെ കൃതിയായ ‘ശങ്കരനാരായണീയം’ പ്രസിദ്ധീകൃതമായി.

എ.ഡി 880 : മൂഷകവംശസാമ്രാജ്യം ചേരരാജാക്കന്മാര്‍ പിടിച്ചടക്കുന്നു.

എ.ഡി 898 : ആയ് രാജാവ് വിക്രമാദിത്യ വരഗുണന്‍ ബുദ്ധവിഹാരമായ ശ്രീമൂലവാസത്തിന് ഗ്രാന്റ് നല്‍കി.

എ.ഡി 949 : രാഷ്ട്രകൂടന്മാര്‍ക്കെതിരെ കേരളത്തിലെ രാജാക്കന്മാര്‍ ചേര്‍ന്ന് നടത്തിയ ചോളയുദ്ധം.

എ.ഡി 962 : ഭാസ്‌കര രവി മനുകുലാദിത്യ രാജാവിന്റെ കിരീടധാരണം.

എ.ഡി 988 : രാജാരാജചോളന്‍ കാന്തളൂര്‍ ശാല നശിപ്പിച്ചു.

1000 : രാജരാജചോളന്‍ കേരളത്തെ ആക്രമിച്ചു. കൊച്ചിയിലെ ജൂതവംശജരുടെ തലവന്‍ ജോസഫ് റമ്പാന് ഭാസ്‌കര രവി ചെപ്പേട് വഴി ഗ്രാന്റ് നല്‍കി.

1028 : കേരളത്തില്‍ ചേരഭരണം അവസാനിക്കുന്നു.

1089 : രാമവര്‍മ്മ കുലശേഖരന്റെ കിരീടധാരണം.

1096 : കുലോത്തുംഗ ചോളന്‍ കൊല്ലം ആക്രമിച്ചു  നശിപ്പിച്ചു.

1102 : കൊല്ലം തിരിച്ചുപിടിച്ചു.

1124 : ചേരസാമ്രാജ്യം നശിച്ചു. മാകോതയിലെ അവസാനത്തെ ചേരമാന്‍ പെരുമാളായ രാമവര്‍മ്മ കുലശേഖരന്‍ അപ്രത്യക്ഷനാകുന്നു.

1292 : മാര്‍ക്കോപോളോ കേരളം സന്ദര്‍ശിച്ചു.

1293 : കൊല്ലം, കുമാരി, എലി എന്നീ പദങ്ങള്‍ മാര്‍ക്കോപോളോയുടെ സഞ്ചാരക്കുറിപ്പില്‍

1341 : പെരിയാര്‍ നദിയിലെ വെള്ളപ്പൊക്കത്തെതുടര്‍ന്ന് പുതുവയ്പ് ദ്വീപ് ഉണ്ടാകുന്നു.

1343_45 : ഇബ്‌നുബത്തൂത്ത കേരളം സന്ദര്‍ശിച്ചു.

1412 : മഹുവാന്‍ കൊച്ചിയും കോഴിക്കോടും സന്ദര്‍ശിച്ചു.

1443 : പേര്‍ഷ്യന്‍ ചക്രവര്‍ത്തി ഷാരൂഖായുടെ ദൂതനുമായി അബ്ദുള്‍ റസാഖ് കോഴിക്കോട് സാമൂതിരിയെ സന്ദര്‍ശിച്ചു.

1498 : വാസ്‌കോഡി ഗാമ കോഴിക്കോട് കാപ്പാട് കടപ്പുറത്ത് കാലുകുത്തി

1503 : കൊച്ചിയിലും കണ്ണൂരിലും യൂറോപ്യന്‍ കോട്ടകള്‍ പണിതു.

1508 : ഈജിപ്റ്റ്, ഗുജറാത്ത്, കോഴിക്കോട് എന്നീ നാടുകള്‍ ചേര്‍ന്ന് സംയുക്ത നീക്കത്തില്‍ പോര്‍ട്ടുഗീസ് കപ്പല്‍പ്പടയെ തോല്പിക്കുന്നു.

1514 : കോഴിക്കോട്-കൊച്ചി രാജാക്കന്മാര്‍ തമ്മില്‍ കൊടുങ്ങല്ലൂരില്‍ യുദ്ധം

1524 : വാസ്‌കോ ഡി ഗാമ കൊച്ചിയില്‍ അന്തരിച്ചു.

1530 : പോര്‍ട്ടുഗീസുകാര്‍ ചാലിയത്തു കോട്ട പണിതു.

1571 : ചാലിയം കോട്ട സാമൂതിരി കീഴടക്കി.

1599 : ഉദയംപേരൂര്‍ സൂനഹദോസ്

1600 : കോട്ടയ്ക്കലിന്റെ പതനം. കുഞ്ഞാലി നാലാമനെ പോര്‍ട്ടുഗീസുകാര്‍ വധിച്ചു.

1602 : ഡച്ച് ഈസ്റ്റിന്ത്യാ കമ്പനി രൂപീകരിച്ചു.

1634 : കണിയാംകുളം യുദ്ധം.

1644 : കേരളത്തിലെ ബ്രിട്ടീഷുകാരുടെ ആദ്യ സ്ഥാപനം വിഴിഞ്ഞത്തു തുറന്നു

1653 : കൂനന്‍കുരിശു കലാപം

1663 : കൊച്ചി ഡച്ചുകാര്‍ പിടിച്ചെടുത്തു.

1673 : ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന സസ്യശാസ്ത്രഗ്രന്ഥം രചിക്കപ്പെട്ടു.

1678 : വേണാടിന്റെ ആദ്യവനിതാഭരണാധികാരിയായി ഉമയമ്മറാണി സ്ഥാനമേറ്റു.

1694 : തലശേ്ശരികോട്ട പണിതു.

1695 : അഞ്ചുതെങ്ങ് കോട്ട പണിതു.

1696 : പുലപേ്പടി, മണ്ണാപ്പേടി തുടങ്ങിയ അനാചാരങ്ങള്‍ കേരളവര്‍മ്മ നിരോധിച്ചു.

1721 : ആറ്റിങ്ങല്‍ കലാപം. അഞ്ചുതെങ്ങ് കോട്ടയിലെ 10 ഇംഗ്‌ളീഷുകാരെ നാട്ടുകാര്‍ കലാപത്തില്‍ വധിച്ചു.

1715_17 : സാമൂതിരിക്കെതിരെ ഡച്ചുകാരുടെ യുദ്ധം.

1725 : മാഹി ഫ്രഞ്ചുകാര്‍ കയ്യടക്കി.

1729_58 : തിരുവിതാംകൂര്‍ മഹാരാജാവ് മാര്‍ത്താണ്ഡവര്‍മ്മയുടെ ഭരണകാലം.

1739 : തിരുവിതാംകൂറിലെ ആദ്യത്തെ ലാന്‍ഡ് റവന്യു സെറ്റില്‍മെന്റ്.

1741 : കുളച്ചലില്‍ ഡച്ചുകാര്‍ക്ക് പരാജയം.

1750 : തിരുവിതാംകൂര്‍ രാജ്യം ശ്രീപത്മനാഭന് സമര്‍പ്പിച്ചു കൊണ്ടുള്ള തൃപ്പടിദാനം

.1753 : തിരുവിതാംകൂറും ഡച്ചുകാരും തമ്മിലുണ്ടാക്കിയ മാവേലിക്കര കരാര്‍.

1755 : തിരുനാവായയില്‍ നടന്ന അവസാന മാമാങ്കം.175898 : തിരുവിതാംകൂറില്‍ രാമവര്‍മ്മ ധര്‍മ്മരാജായുടെ ഭരണകാലം.

1761_62 : സാമൂതിരിയില്‍ നിന്ന് കൊച്ചി പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാന്‍ കൊച്ചിരാജാവിന് തിരുവിതാംകൂറിന്റെ സഹായം.

1765  : കര്‍ണ്ണാടക നവാബും തിരുവിതാംകൂറും തമ്മില്‍ ഉടമ്പടി.

1766 : ഹൈദര്‍അലി മലബാര്‍ ആക്രമിച്ചു.

1772 : മലയാളലിപിയില്‍ പൂര്‍ണമായി അച്ചടിച്ച ആദ്യകൃതിയായ സംക്ഷേപ വേദാര്‍ത്ഥം പ്രസിദ്ധീകരിച്ചു.

1789 : മൈസൂര്‍പ്പട തിരുവിതാംകൂര്‍ ആക്രമിച്ചു.

17901_805 : കൊച്ചിയില്‍ രാമവര്‍മ്മ ശക്തന്‍ത്തമ്പുരാന്റെ ഭരണകാലം.

1791 : കൊച്ചിരാജാവും ബ്രിട്ടീഷുകാരുമായി ഉടമ്പടി.

1792 : ശ്രീരംഗപട്ടണം ഉടമ്പടി. മലബാര്‍ ബ്രിട്ടീഷുകാരുടെ വരുതിയിലായി.

1794_97 : പഴശ്ശിരാജാവ് ബ്രിട്ടീഷുകാര്‍ക്കെതിരായി ആദ്യം നടത്തിയ പോരാട്ടം.

1795 : ഡച്ച് കൊച്ചിയുടെ പതനം.

1800_1805 : പഴശ്ശിരാജാവ് ബ്രിട്ടീഷുകാര്‍ക്കെതിരെ രണ്ടാമതു നടത്തിയ പോരാട്ടം.

1801 : ബോംബെ പ്രസിഡന്‍സിയുടെ കീഴില്‍നിന്ന് മലബാര്‍ പ്രവിശ്യയെ മദ്രാസ് പ്രസിഡന്‍സിയുടെ കീഴിലേക്ക് മാറ്റി.

1805 : പഴശ്ശിരാജയുടെ വീരചരമം. തിരുവിതാംകൂര്‍ ബ്രിട്ടീഷ് മേധാവിത്തം അംഗീകരിച്ചു.

1808_09 : വേലുത്തമ്പിദളവയും പാലിയത്തച്ചനും ബ്രിട്ടീഷുകാര്‍ക്കെതിരായി നടത്തിയ കലാപം.

1809 : വേലുത്തമ്പി ദളവയുടെ കുണ്ടറവിളംബരം, വേലുത്തമ്പി ബ്രിട്ടീഷുകാര്‍ക്ക് കീഴടങ്ങാതെ ആത്മഹത്യചെയ്തു.

1812 : ബ്രിട്ടീഷുകാര്‍ക്കെതിരെ കുറിച്യര്‍ നടത്തിയ പോരാട്ടം.

1812_18 : കൊച്ചിയുടെയും തിരുവിതാംകൂറിന്റെയും റസിഡന്റ് ദിവാനായിരുന്ന കേണല്‍ മണ്‍റോ തിരുവിതാംകൂറില്‍ പ്രാഥമികവിദ്യാഭ്യാസം സൗജന്യമാക്കി.

1829_47 : തിരുവിതാംകൂറില്‍ സ്വാതിതിരുനാള്‍ മഹാരാജാവിന്റെ ഭരണകാലം.

1834 : തിരുവനന്തപുരത്ത് ആദ്യത്തെ ഇംഗ്‌ളീഷ് സ്‌കൂള്‍ സ്ഥാപിച്ചു.

1836 : തിരുവിതാംകൂറിലെ ആദ്യത്തെ കാനേഷുമാരി (സെന്‍സസ്)

1845 : എറണാകുളത്ത് ഇംഗ്‌ളീഷ് എലിമെന്ററി സ്‌കൂള്‍ തുടങ്ങി.

1866 : എറണാകുളത്ത് ആദ്യത്തെ ആര്‍ട്‌സ് കോളേജ് സ്ഥാപിച്ചു.

1885 : ലെജിസേ്‌ളറ്റിവ് കൗണ്‍സിലിന്റെ രൂപീകരണം

1891 : മലയാളി മെമ്മോറിയല്‍

1896 : ഈഴവമെമ്മോറിയല്‍1

904 : ശ്രീമൂലം പ്രജാസഭ രൂപീകരിച്ചു.

1910 : സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറില്‍ നിന്ന് നാടുകടത്തി.

1921 : മാപ്പിളലഹള (മലബാര്‍കലാപം)

1924-_31 : വൈക്കം സത്യാഗ്രഹം, ശ്രീനാരായണഗുരു സമാധി, സേതുലക്ഷ്മിബായി റിജന്റായി.

1931_49 : ഗുരുവായൂര്‍ സത്യാഗ്രഹം,  ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മയുടെ ഭരണകാലം.

1932 : നിവര്‍ത്തന പ്രക്ഷോഭണം തുടങ്ങി.

1936 : ക്ഷേത്രപ്രവേശന വിളംബരം.

1937 : ട്രാവന്‍കൂര്‍ സര്‍വ്വകലാശാല സ്ഥാപിച്ചു.

1942 : ക്വിറ്റ് ഇന്ത്യാ സമരം, പുന്നപ്ര വയലാര്‍ സമരം.

1946 : കൊച്ചി പ്രജാമണ്ഡലം രൂപീകരിച്ചു.

1947 : സ്വാതന്ത്രം നേടി. തിരുവിതാംകൂറില്‍ ഉത്തരവാദ ഭരണം സ്ഥാപിച്ചു.

1956 നവംബര്‍ 1 : കേരളസംസ്ഥാന രൂപീകരണം.

Exit mobile version