Keralaliterature.com

റീഡര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം

കുട്ടികളിലെയും മുതിര്‍ന്നവരിലെയും വായനാശീലം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേരള സോഷ്യല്‍ സെന്റര്‍ ലൈബ്രറി വിഭാഗം ഏര്‍പ്പെടുത്തിയ ‘റീഡര്‍ ഓഫ് ദി ഇയര്‍’ പുരസ്‌കാരജേതാക്കളെ പ്രഖ്യാപിച്ചു. 2സെന്റര്‍ ലൈബ്രറി അംഗങ്ങളായ കുട്ടികളിലെയും മുതിര്‍ന്നവരിലെയും മികച്ച വായനക്കാരെ കണ്ടെത്തിയാണ് പുരസ്‌കാരം നല്‍കുന്നത്. മുതിര്‍ന്നവരില്‍ സജു രാമകൃഷ്ണനെയും കുട്ടികളുടെ വിഭാഗത്തില്‍ അദ്രിത് ജവഹറിനെയും ‘റീഡര്‍ ഓഫ് ദി ഇയര്‍’ ആയി തിരഞ്ഞെടുത്തു. മുതിര്‍ന്നവരുടെ വിഭാഗത്തില്‍ കെ.വി. സുനിലിന് പ്രോത്സാഹനസമ്മാനവും നല്‍കും. വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. ജനുവരി നാലിന് ഭരത് മുരളി നാടകോത്സവത്തിന്റെ അവാര്‍ഡ് ദാനച്ചടങ്ങില്‍ പുരസ്‌കാരം നല്‍കും.

Exit mobile version