Keralaliterature.com

അയോദ്ധ്യാകാണ്ഡം പേജ് 2

 

ശ്രീരാമാഭിഷേകാരംഭം

എങ്കിലോ രാജാ ദശരഥനേകദാ
സങ്കലിതാനന്ദമാമ്മാറിരിയ്ക്കുമ്പോള്‍
പങ്കജസംഭവപുത്രന്‍ വസിഷ്ഠനാം
തന്‍ കുലാചാര്യനെ വന്ദിച്ചു ചൊല്‌ളിനാന്‍
പൌരജനങ്ങളും മന്ത്രി മുഖ്യന്മാരും
ശ്രീ രാമനെ പ്രശംസിയ്ക്കുന്നിതെപേ്പാഴും
ഓരോഗുണഗണം കണ്ടവര്‍ക്കുണ്ടക
താരിലാനന്ദമതിനില്‌ള സംശയം.
വൃദ്ധനായ് വന്നതു ഞാനുമൊട്ടാകയാല്‍
പുത്രരില്‍ ജ്യേഷ്ഠനാം രാമകുമാരനെ
പൃത്ഥീപരിപാലനാര്‍ത്ഥമഭിഷേക
മെത്രയും വൈകാതെ ചെയ്യണമെന്നു ഞാന്‍
കല്‍പ്പിച്ച്തിപേ്പാഴതങ്ങനെയെങ്കില
തുള്‍പ്പൂവിലോര്‍ത്തു നിയോഗിക്കയും വേണം.
ഇപ്രജകള്‍ക്കനുരാഗമവങ്കലു
ണ്ടെപെ്പാഴുമേറ്റമതോര്‍ത്തു കണ്ടീലയോ?
വന്നീല മാതുലനെക്കാണ്‍മതിന്നേറെ
മുന്നമേപോയ ഭരത ശത്രുഘ്‌നന്മാര്‍.
വന്നു മുഹൂര്‍ത്തമടുത്ത ദിനം തന്നെ
പുണ്യമതീവ പുഷ്യം നല്‌ള നക്ഷത്രം.
എന്നാലവര്‍ വരുവാന്‍ പാര്‍ക്കയില്‌ളിനി
യൊന്നു കൊണ്ടുമതു നിര്‍ണ്ണയം മാനസേ.
എന്നാലതിനു വേണ്ടുന്ന സംഭാരങ്ങ
ളിന്നു തന്നെ ബത സംഭരിച്ചീടണം.
രാമനോടും നിന്തിരുവടി വൈകാതെ
സാമോദമിപെ്പാഴേ ചെന്നറിയിയ്ക്കണം.
തോരണ പംകതികളെല്‌ളാമുയര്‍ത്തുക
ചാരു പതാകകളോടുമത്യുന്നതം
ഘ്‌ഹോരമായുള്ള്‌ല പെരുമ്പറനാദവും
പൂരിയ്ക്ക ദിക്കുകളൊക്കെ മുഴങ്ങവേ!
മന്നവനായ ദശരഥനാദരാല്‍
പിന്നെസ്‌സുമന്ത്രരെ നോക്കിയരുള്‍ ചെയ്തു:
എല്‌ളാം വസിഷ്ഠനരുളിച്ചെയ്യും വണ്ണം
കല്യാണമുള്‍ക്കൊണ്ടൊരുക്കിക്കൊടുക്ക നീ

 

Exit mobile version