Keralaliterature.com

അയോദ്ധ്യാകാണ്ഡം പേജ് 21

മന്ദഹാസം ചെയ്തു മന്ദേതരം ചെന്നു
നന്ദിച്ചു ഗാഢമായാലിംഗനം ചെയ്തു
സുന്ദരനിന്ദിരാമന്ദിരവത്സനാ
നന്ദസ്വരൂപനിന്ദിന്ദിരവിഗ്രഹന്‍
ഇന്ദീവരാക്ഷനിന്ദ്രാദിവൃന്ദാരക
വൃന്ദവന്ദ്യാംഘ്രിയുഗമാരവിന്ദന്‍ പൂര്‍ണ്ണ
ചന്ദ്രബിംബാനനനിന്ദുചൂഡ്ദപ്രിയന്‍
വൃന്ദാരവൃന്ദ മന്ദാരദാരൂപമന്‍

ലക്ഷമണസാന്ത്വനം

വത്സ! സൌമിത്രേ! കുമാര! നീ കേള്‍ക്കണം
മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകള്‍
നിന്നുടെ തത്ത്വമറിഞ്ഞിരിയ്ക്കുന്നിതു
മുന്നമേ ഞാനെടോ, നിന്നുള്ളിലെപേ്പാഴും
എന്നെക്കുറിച്ചുള്ള വാത്സല്യപൂരവും
നിന്നോളമില്‌ള മറ്റാര്‍ക്കുമെന്നുള്ളതും
നിന്നാലസാദ്ധ്യമായിലെ്‌ളാരു കര്‍മ്മവും
നിര്‍ണ്ണയമെങ്കിലുമൊന്നിതു കേള്‍ക്ക നീ
ദൃശ്യമായുള്ളൊരു രാജ്യദേഹാദിയും
വിശ്വവും നിശേ്ശഷ ധാന്യധനാദിയും
സത്യമെന്നാകിലേ തത്പ്രയാസം തവ
യുക്തമതല്‌ളായ്കിലെന്തതിനാല്‍ ഫലം?
ഭോഗങ്ങളെല്‌ളാം ക്ഷണപ്രഭാ ചഞ്ചലം
വേഗേന നഷ്ടമാമായുസ്‌സുമോര്‍ക്ക നീ
വഹ്നിസന്തപ്തലോഹസ്ഥാംബുബിന്ദുനാ
സന്നിഭം മര്‍ത്ത്യജന്മം ക്ഷണഭംഗുരം
ചക്ഷു:ശ്രവണഗളസ്ഥമാം ദര്‍ദുരം
ഭക്ഷണത്തിന്നപേക്ഷിയ്ക്കുന്നതുപോലെ
കാലാഹിനാ പരിഗ്രസ്തമാം ലോകവു
മാലോല ചേതസാ ഭോഗങ്ങള്‍ തേടുന്നു
പുത്രമിത്രാര്‍ത്ഥ കളത്രാദി സംഗമ
മെത്രയുമല്പകാലസ്ഥിതമോര്‍ക്കനീ
പാന്ഥര്‍ പെരുവഴിയമ്പലം തന്നിലേ
താന്തരായ് കൂടി വിയോഗം വരുമ്പോലെ
നദ്യാമൊഴുകുന്ന കാഷ്ഠങ്ങല്ള്‍ പോലെയു
മെത്രയും ചഞ്ചലമാലയ സംഗമം
ലക്ഷമിയുമസ്ഥിരയലേ്‌ള മനുഷ്യര്‍ക്കു
നീല്‍ക്കുമോ യൌവനവും പുനരധ്രുവം?
സ്വപ്നസമാനം കളത്ര ദു:ഖം നൃണാം
മല്പമായുസ്‌സും നിരൂപിക്ക ലക്ഷമണാ!
രാഗാദിസങ്കല്‍പ്പമായുള്ള സംസാര
മാകെ നിരൂപിക്കില്‍ സ്വപ്ന തുല്യം സഖേ!
ഓര്‍ക്ക ഗന്ധര്‍വനഗരസമമതില്‍
മൂര്‍ഖന്മാര്‍ നിത്യമനുവര്‍ത്തിച്ചീടുന്നു
ആദിത്യ ദേവനുദിച്ചിതു വേഗേന
യാദ:പതിയില്‍ മറഞ്ഞിതു സത്വരം.
നിദ്രയും വന്നിതുദയശൈലോപരി

Exit mobile version