Keralaliterature.com

അയോദ്ധ്യാകാണ്ഡം പേജ് 25

പ്രാണങ്ങളെക്കളഞ്ഞീടുവനല്‌ളായ്കി
ലേണാങ്ക തുല്യവദന! രഘുപതേ!
എങ്കില്‍ നീ പോന്നുകൊണ്ടാലുമെന്നാദരാല്‍
പങ്കജലോചനന്‍ താനുമരുള്‍ ചെയ്തു
വൈദേഹി തന്നോടു യാത്ര ചൊല്‌ളീടുവാന്‍
മോദേന സീതാഗൃഹം പുക്കരുളിനാന്‍
ആഗതനായ ഭര്‍ത്താവിനെക്കണ്ടവള്‍
വേഗേന സസ്മിതമുത്ഥാനവും ചെയ്തു
കാഞ്ചനപാത്രസ്ഥമായ തോയം കൊണ്ടു
വാഞ്ച്ഛയാ തൃക്കാല്‍ കഴുകിച്ചു സാദരം
മന്ദാക്ഷമുള്‍ക്കൊണ്ടു മന്ദസ്മിതം ചെയ്തു
സുന്ദരി മന്ദമന്ദം പറഞ്ഞീടിനാള്‍:
ആരുമകമ്പടി കൂടാതെ ശ്രീപാദ
ചാരേണ വന്നതുമെന്തു കൃപാനിധേ!
വാരാണവീരനെങ്ങു മമ വല്‌ളഭ!
ഗൌരാതപത്രവും താലവൃന്ദാദിയും
ചാമരദ്വന്ദവും വാദ്യഘോഷങ്ങളും
ചാമീകരാഭരണാദ്യലങ്കാരവും
സാമന്തഭൂപാലരേയും പിരിഞ്ഞതി
രോമാഞ്ചമോടെഴുന്നള്ളിയതെന്തയ്യോ!
ഇത്ഥം വിദേഹാത്മജാവചനം കേട്ടു
പൃഥ്വീപതീസുതന്‍ താനുമരുള്‍ ചെയ്തു:
തന്നിതു ദണ്ഡകാരണ്യരാജ്യം മമ
പുണ്യം വരുത്തുവാന്‍ താതനറികെടോ!
ഞാനതു പാലിപ്പതിന്നാശു പോകുന്നു
മാനസേ ഖേദമിളച്ചു വാണീടുക
മാതാവു കൌസല്യ തന്നെയും ശുശ്രൂഷ
ചെയ്തു സുഖേന വസിക്ക നീ വല്‌ളഭേ!
ഭര്‍ത്തൃവാക്യം കേട്ടു ജാനകിയും രാമ
ഭദ്രനോടിത്ഥമാഹന്ത ചൊല്‌ളീടിനാള്‍:
രാത്രിയില്‍ കൂടെപ്പിരിഞ്ഞാല്‍ പൊറാതോള
മാസ്ഥയുണ്ടലേ്‌ളാ ഭവാനെപ്പിതാവിനും
എന്നിരിയ്‌ക്കെ വനരാജ്യം തരുവതി
നിന്നു തോന്നീടുവാനെന്തൊരു കാരണം?
മന്നവന്‍ താനല്‌ളയോ കൌതുകത്തോടു
മിന്നലെ രാജ്യാഭിഷേകമാരംഭിച്ചു?
സത്യമോ ചൊല്‌ളു ഭര്‍ത്താവേ! വിരവോടു
വൃത്താന്തമെത്രയും ചിത്രമോര്‍ത്താലിദം
എന്നതു കേട്ടരുള്‍ ചെയ്തു രഘുവരന്‍:
തന്വീകുലമൌലിമാലികേ! കേള്‍ക്ക നീ
മന്നവന്‍ കേകയപുത്രിയാമമ്മയ്ക്കു
മുന്നമേ രണ്ടുവരം കൊടുത്തീടിനാന്‍
വിണ്ണവര്‍ നാട്ടില്‍ സുരാസുരയുദ്ധത്തി
നന്യൂനവിക്രമം കൈക്കൊണ്ടുപോയനാള്‍

Exit mobile version