നാളെ വേണമഭിഷേകമിളമയായ്
നാളീകനേത്രനാം രാമനു നിര്‍ണ്ണയം
നന്ദിതനായ സുമന്ത്രരുമന്നേരം
വന്ദിച്ചു ചൊന്നാന്‍ വസിഷ്ഠനോടാദരാല്‍.
എന്തെന്നു വേണ്ടുന്നതെന്നുരചെയ്താലു
മന്തരമെന്നിയേ സംഭരിശച്ചീടുവന്‍
ചിത്തേ നിരൂപിച്ചു കണ്ടു സുമന്ത്രരോ
ടിത്ഥം വസിഷ്ഠമുനിശയുമരുള്‍ ചെയ്തു:
കേള്‍ക്ക, നാളെപ്പുലര്‍കാലെ ചമയിച്ചു
ചേല്‍ക്കണ്ണിമാരായ കന്യകമാരെല്‌ളാം
മദ്ധ്യകക്ഷ്യേ പതിനാറുപേര്‍ നില്‍ക്കണം
മത്ത ഗജങ്ങളെ പൊന്നണിയിയ്ക്കണം.
ഐരാവതകുലജാതനാം നാല്‍ക്കൊമ്പ
നാരാല്‍ വരേണമലങ്കരിച്ചങ്കണേ;
ദിവ്യനാനാതീര്‍ത്ഥവാരി പൂര്‍ണ്ണങ്ങളായ്
ദിവ്യ രത്‌നങ്ങളൂമുഴ്ത്തി വിചിത്രമായ്
സ്വര്‍ണ്ണ കലശ സഹസ്രം മലയജ
പര്‍ണ്ണങ്ങള്‍ കൊണ്ടു വായ് കെട്ടി വച്ചീടണം
പുത്തന്‍ പുലിത്തോല്‍ വരൂത്തുക മൂന്നിഹ.
ഛത്രം സുവര്‍ണ്ണദണ്ഡം മണിശോഭിതം
മുക്താമണിമാല്യരാജിത നീര്‍മല
വസ്ത്രങ്ങള്‍, മാല്യങ്ങളാഭരണങ്ങളും
സല്‍കൃതന്മാരാം മുനിജനം വന്നിഹ
നില്‍ക്ക കുശപാണികളായ് സഭാന്തികേ
നര്‍ത്തകീമാരോടു വാരവധൂജനം
നര്‍ത്തക ഗായക വൈണീകവര്‍ഗ്ഗവും
ദിവ്യവാദ്യങ്ങളെല്‌ളാം പ്രയോഗിയ്ക്കണ
മുര്‍വീശ്വരാങ്കണേനിന്നു മനോഹരം.
ഹസ്ത്യശ്‌സ്വപത്തിരഥദി മഹാബലം
വസ്ത്രാദ്യലങ്കാരമോടു വന്നീടണം.
ദേവാലയങ്ങള്‍തോറും ബലിപൂജയും
ദീപാവലികളും വേണം മഹോത്സവം.
ഭൂപാലരേയും വരുവാന് നിശയോഗിയ്ക്ക,
ശോഭയോടെ രാഘവാഭിഷേകാര്‍ത്ഥമായ്.
ഇത്ഥം സുമന്ത്രരേയും നിയോഗിച്ചതി
സത്വരം തേരില്‍ക്കരേറി വസിഷ്ഠനും
ദാശരഥി ഗൃഹമെത്രയും ഭാസുര
മാശു സന്തോഷേണ സാമ്പ്രപ്യ സാദരം
നിന്നതുനേരമറിഞ്ഞു രഘുവരന്‍
ചെന്നുടന്‍ ദണ്ഡനമസ്‌കാരവും ചെയ്താന്‍.