മംഗലാപാംഗിയാം ജാനകീദേവിയും
ഗംഗയെ പ്രാര്‍ത്ഥിച്ചു നന്നായ് വണങ്ങിനാള്‍:
ഗംഗേ! ഭഗവതീ! ദേവീ! നമോസ്തുതേ!
സംഗേന ശംഭു തന്‍ മൌലിയില്‍ വാഴുന്ന
സുന്ദരീ! ഹൈമവതീ! നമസ്‌തേ നമോ
മന്ദാകിനീ! ദേവീ! ഗംഗേ! നമോസ്തു തേ!
ഞങ്ങള്‍ വനവാസവും കഴിഞ്ഞാദരാ
ലിങ്ങുവന്നാല്‍ ബലിപൂജകള്‍ നല്‍കുവന്‍
രക്ഷിച്ചുകൊള്‍ക നീയാപത്തു കൂടാതെ
ദക്ഷാരിവല്‌ളഭേ! ഗംഗേ! നമോസ്തുതേ!
ഇത്തരം പ്രാര്‍ത്ഥിച്ചു വന്ദിച്ചിരിക്കവേ
സത്വരം പാരകൂലം ഗമിച്ചീടിനാര്‍
തോണിയില്‍ നിന്നു താഴ്ത്തിറങ്ങി ഗുഹന്‍
താണുതൊഴുതപേക്ഷിച്ചാന്‍ മനോഗതം
കൂടെവിടകൊള്‍വതിനടിയനുമൊ
രാടല്‍ കൂടാതെയനുജ്ഞ നല്‍കീടണം
പ്രാണങ്ങളെക്കളഞ്ഞീടുവനല്‌ളായി
ലേണാംക ബിംബാനന! ജഗതീപതേ!
നൈഷാദവാക്യങ്ങള്‍ കേട്ടു മനസി സ
ന്തോഷേണ രാഘവനേവമരുള്‍ ചെയ്തു:
സത്യം പതിന്നാലു സംവത്സരം വിപി
നത്തില്‍ വസിച്ചു വരുവന്‍ വിരവില്‍ ഞാന്‍
ചിത്തവിഷാദമൊഴിഞ്ഞു വാണീടു നീ
സത്യവിരോധം വരാ രാമഭാഷിതം
ഇത്തരമോരോവിധമരുളിച്ചെയ്തു
ചിത്തമോദേന ഗാഢാശേ്‌ളഷവും ചെയ്തു
ഭക്തനെപേ്പാകെന്നയച്ചു രഘുത്തമന്‍
ഭകത്യാ നമസ്‌കരിച്ചഞ്ജലിയും ചെയ്തു
മന്ദമന്ദം തോണിമേലേ ഗുഹന്‍ വീണ്ടു
മന്ദിരം പുക്കു ചിന്തിച്ചു മരുവിനാന്‍.
ഭരദ്വാജാശ്രമപ്രവേശം
വൈദേഹി തന്നോടു കൂടവേ രാഘവന്‍
സോദരനോടുമൊരുമൃഗത്തെക്കൊന്നു
സാദരം ഭുക്ത്വാ സുഖേന വസിച്ചിതു
പാദപമൂലേ ദളാഢ്യതല്‍പ്പസ്ഥലേ
മാര്‍ത്താണ്ഡദേവനുദിച്ചോരനന്തരം
പാര്‍ത്ഥിവനര്‍ഘ്യാദി നിത്യകര്‍മ്മം ചെയ്തു
ചെന്നുഭരദ്വാജനായ തപോധനന്‍
തന്നാശ്രമപദത്തിന്നടുത്താദരാല്‍
ചിത്തമോദത്തോടിരുന്നോരു നേരത്തു
തത്ര കാണായിതൊരുവടു തന്നെയും
അപേ്പാളവനോടരുള്‍ ചെയ്തു രാഘവന്‍:
ഇപെ്പാഴേ നീ മുനിയോടുണര്‍ത്തിക്കണം
രാമന്‍! ദശരഥനന്ദനനുണ്ടു തന്‍
ഭാമിനിയോടുമനുജനോടും വന്നു
പാര്‍ത്തിരിയ്ക്കുന്നജുടജാന്തികേയെന്ന
വാര്‍ത്ത വൈകാതെയുണര്‍ത്തിക്കയെന്നപേ്പാള്‍
താപസശ്രേഷ്ഠനോടാബ്രഝചാരി ചെ
ന്നാഭോഗസന്തോഷമോടു ചൊല്‌ളീടിനാന്‍: