ഞാനറിയാതെ മൃഗയാവിവശനാ
യാന തണ്ണീര്‍കുടിക്കും നാദമെന്നോര്‍ത്തു
ബാണമെയ്‌തേനതിപാപിയായോരു ഞാന്‍
പ്രാണന്‍ കളയുന്നതുണ്ടിനി വൈകാതെ.
പാ!ദങ്ങളില്‍ വീണു കേണീടുമെന്നോടു
ഖേദം കലര്‍ന്നു ചൊന്നാന്‍ മുനി ബാലകന്‍:
കര്‍മ്മമത്രെ തടുക്കാവതല്‌ളര്‍ക്കുമേ
ബ്രഝഹത്യാപാപമുണ്ടാകയില്‌ള തേ.
വൈശ്യനത്രേ ഞാന്‍ മമ പിതാക്കന്മാരെ
യാശ്വസിപ്പിക്ക നീയേതുമേ വൈകാതെ.
വാര്‍ദ്ധക്യമേറി ജരാനരയും പൂണ്ടു
നേത്രവും കാണാതെ പാര്‍ത്തിരുന്നീടുന്നു
ദാഹേന ഞാന്‍ ജലം കൊണ്ടങ്ങു ചെല്‌ളുവാന്‍
ദാഹം കേടുക്ക നീ തണ്ണീര്‍ കൊടുത്തിനി
വൃത്താന്തമെല്‌ളാമവരോടറിയിക്ക
സത്യമെന്നാലവര്‍ നിന്നെയും രക്ഷിക്കും.
എന്നുറ്റെ താതനു കോപമുണ്ടാകിലോ
നിന്നെയും ഭസ്മമാക്കീടുമറിക നീ.
പ്രാണങ്ങള്‍ പോകാഞ്ഞു പീഡയുണ്ടേറ്റവും
ബാണം പറിക്ക നീ വൈകരുതേതുമേ.
എന്നതു കേട്ടു ശല്യോദ്ധാരണം ചെയ്തു
പിന്നെസ്‌സജലം കലശവും കൈക്കൊണ്ടു
ദമ്പതിമാരിരിക്കുന്നവിടെക്കതി
സംഭ്രമത്തോടു ഞാന്‍ ചെല്‌ളും ദശാന്തരേ,
വൃദ്ധതയോടു നേത്രങ്ങളും വേറുപെ
ട്ടര്‍ദ്ധരാത്രിക്കു വിശന്നു ദാഹിച്ചഹോ
വര്‍ത്തിക്കുമെങ്ങള്‍ക്കു തണ്ണീര്‍ക്കുപോയൊരു
പുത്രനുമിങ്ങു മറന്നു കളഞ്ഞിതൊ?
മറ്റിലെ്‌ളാരാശ്രയം ഞങ്ങള്‍ക്കൊരുനാളും
മുറ്റും ഭവാനൊഴിഞ്ഞെന്തു വൈകീടുവാന്‍?
ഭക്തിമാനേറ്റവും മുന്നമെല്‌ളാമതി
സ്വസ്ഥനായ് വന്നിതോ നീ കുമാരാ! ബലാല്‍?
ഇപ്രകാരം നിരൂപിച്ചിരിക്കും വിധൌ
മല്‍പാദവിന്യാസജധ്വനി കേള്‍ക്കായി
കാല്‍പെ്പരുമാറ്റം മദീയം തഥാ കേട്ടു
താല്‍പര്യമോടു പറഞ്ഞു ജനകനും: