Keralaliterature.com

അയോദ്ധ്യാകാണ്ഡം പേജ് 49

നീയിനി നല്‌ള ചിത ചമച്ചീടണം
തീയുമേറ്റം ജ്വലിപ്പിച്ചു വൈകിടാതെ.
തത്ര ഞാനും ചിത കൂട്ടിയേനന്നേരം
പുത്രേണ സാകം പ്രവേശീച്ചവര്‍കളും
ദഗ്ദ്ധദേഹന്മാരുമായ് ചെന്നു മൂവരും
വൃത്രാരിലോകം ഗമിച്ചുവാണീടിനാര്‍.
വൃദ്ധതപോധനനന്നേരമെന്നോടു
പുത്രശോകത്താല്‍ മരിക്കുമെന്നു ചൊല്‌ളിനാന്‍.
ശാപകാലം നമുക്കാഗതമായിതു
താപസവക്യമസത്യമായും വരാ.
മന്നവനേവം പറഞ്ഞുവിലാപിച്ചു
പിന്നേയും പിന്നേയും കേണു തുടങ്ങിനാ!ന്‍:
ഹാ രാമ!പുത്ര! ഹാ സീതേ! ജനകജെ!
ഹാ രാമ! ലക്ഷമണ! ഹാ ഹാ ഗുണാംബുധേ!
നിങ്ങളേയും പിരിഞ്ഞെന്മനം പുന
രിങ്ങനെ വന്നതു കൈകേയി സംഭവം.
രാജീവനേത്രനെ ചിന്തിച്ചു ചിന്തിച്ചു
രാജാ ദശരഥന്‍ പുക്കു സുരാലയം.

ഭരതാനയനം

ദു:ഖിച്ചു രാജനാരീജനവും പുന
രൊക്കെ വാവിട്ടു കരഞ്ഞു തുടങ്ങിനാ!ര്‍.
വക്ഷസി താഡിച്ചു കേഴുന്ന ഘോഷങ്ങള്‍
തല്‍ക്ഷണം കേട്ടു വസിഷ്ഠമുനീന്ദ്രനും
മന്ത്രികളോടുമുഴറി സസംഭ്രമ
മന്ത:പുരമകം പുക്കരുളിച്ചെയ്തു:
തൈലമയദ്രോണിതന്നിലാക്കുക് ധരാ
പാലകന്‍തന്നുടല്‍ കേടുവന്നീടായ്‌വാന്‍.
എന്നരുള്‍ചയ്തു ദൂതന്മാരേയും വിളി
ച്ചിന്നുതന്നെ നിങ്ങള്‍ വേഗേന പോകണം.
വേഗമേറീടും കുതിരയേറിച്ചെന്നു
കേകയരാജ്യമകം പുക്കു ചൊല്‌ളുക.
മാതുലനായ യുധാജിത്തിനോടിനി
ഏതുമേ കാലം കളയാതയക്കണം,
ശത്രുഘ്‌നനോടും ഭരതനെയെന്നതി
വിദ്രുതം ചെന്നു ചൊല്‍കെന്നയച്ചീടിനാ!ന്‍.
സത്വരം കേകയരാജ്യമകം പുക്കു
നത്വാ യുധാജിത്തിനോടു ചൊല്‌ളീടിനാര്‍:
കേള്‍ക്ക നൃപേന്ദ്ര! വസിഷ്ഠനരുള്‍ ചെയ്ത
വാക്കുകള്‍,ശത്രുഘ്‌നനോടും ഭരതനെ
ഏതുമേ വൈകാതയൊദ്ധ്യയ്ക്കയയ്‌ക്കെന്നു
ദൂതവാക്യം കേട്ടനേരം നരാധിപന്‍
ബാലകന്മാരോടു പോകെന്നു ചൊല്‌ളിനാന്‍

Exit mobile version