കുത്രവാഴുന്നു രഘൂത്തമനത്ര സൌ
മിത്രിയോടൂം മഹീപുത്രിയോടും മുദാ?
ഉത്തമനായ ഭരതകുമാരനോ
ടുത്തരം താപസന്മാരുമരുള്‍ ചെയ്തു:
ഉത്തരതീരേ സുരസരിത:സ്ഥലേ
ചിത്രകൂടാദ്രിതന്‍ പാര്‍ശ്വേ മഹാശ്രമേ
ഉത്തമപൂരുഷന്‍ വാഴുന്നിതെന്നു കേ
ട്ടെത്രയും കൌതുകത്തോടെ ഭരതനും
തെ്രെതവ ചെന്നനേരത്തു കാണായ് വന്നി
തത്യല്‍ഭുതമായ രാമചന്ദ്രാശ്രമം.
പുഷ്പഫലദലപൂര്‍ണ്ണവല്‌ളീതരു
ശഷ്പരമണീ!യകാ!നനമണ്ഡലേ
ആമ്രകദളീബകുളപനസങ്ങ
ളാമ്രാതകാര്‍ജ്ജുനനാഗപുന്നാഗങ്ങള്‍
കേരപൂഗങ്ങളും കോവിദാരങ്ങളു
മേരണ്ഡചമ്പകാശോകതാലങ്ങളും
മാലതീജാതിപ്രമുഖലതാവലീ
ശാലികളായതമാലസാലങ്ങളും
ഭൃംഗാദിനാനാ വിഹംഗനാദങ്ങളും
തുംഗമാതംഗഭുജംഗപ്‌ളവംഗ കു
രംഗാദി നാനാമൃഗവ്രാതലീലയും
ഭംഗ്യാസമാലോക്യ ദൂരെ ഭരതനുന്‍
വൃക്ഷാഗ്രസം ലഗ്‌നവല്‍കലാലങ്കൃതം
പുഷ്‌കരാക്ഷാശ്രമം ഭക്ത്യാവണങ്ങിനാന്‍.
ഭാഗ്യവാ!നായഭരതനതുനേരം
മാര്‍ഗ്ഗരജസി പതിഞ്ഞു കാണായ് വന്നു
സീതാരഘുനാദപാദാരവിന്ദങ്ങള്‍
നൂതനമായതി ശോഭനം പാവനം
അങ്കുശാബ്ജദ്ധ്വജവജ്രമത്സ്യാദികൊ
ണ്ടങ്കിതം മംഗലമാനന്ദമഗ്‌നനായ്
വീണുരുണ്ടും പണിഞ്ഞും കരഞ്ഞും തദാ
രേണു തന്മൌലിയില്‍ കോരിയിട്ടീടിനാന്‍.