നെല്ളാജാതിയും മടിക്കേണ്ട ഞാനൊന്നുകൊണ്ടും.
ഇത്ഥമാത്മനി ചിന്തിച്ചുറച്ചു രക്ഷോനാഥന്‍
തത്വജ്ഞാനത്തോടുകൂടത്യാനന്ദവും പൂണ്ടാന്‍.
സാക്ഷാല്‍ ശ്രീനാരായണന് രാമനെന്നറിഞ്ഞഥ
രാക്ഷസപ്രവരനും പൂര്‍വ്വവൃത്താന്തമോര്‍ത്താന്‍. 1150
‘വിദ്വേഷബുദ്ധ്യാ രാമന്‍തന്നെ പ്രാപിക്കേയുളളു
ഭക്തികൊണ്ടെന്നില്‍ പ്രസാദിക്കയില്ളഖിലേശന്‍.’
രാവണമാരീചസംഭാഷണം
ഇത്തരം നിരൂപിച്ചു രാത്രിയും കഴിഞ്ഞിതു
ചിത്രഭാനുവുമുദയാദ്രിമൂര്‍ദ്ധനി വന്നു.
തേരതിലേറീടിനാന്‍ ദേവസഞ്ചയവൈരി
പാരാതെ പാരാവാരപാരമാം തീരം തത്ര
മാരീചാശ്രമം പ്രാപിച്ചീടിനാനതിദ്രുതം
ഘോരനാം ദശാനനന്‍ കാര്യഗൗരവത്തോടും.
മൗനവുംപൂണ്ടു ജടാവല്ക്കലാദിയും ധരി
ച്ചാനന്ദാത്മകനായ രാമനെ ധ്യാനിച്ചുളളില്‍ 1160
രാമരാമേതി ജപിച്ചുറച്ചു സമാധിപൂ
ണ്ടാമോദത്തോടു മരുവീടിന മാരീചനും
ലൗകികാത്മനാ ഗൃഹത്തിങ്കലാഗതനായ
ലോകോപദ്രവകാരിയായ രാവണന്‍തന്നെ
കണ്ടു സംഭ്രമത്തോടുമുത്ഥാനം ചെയ്തു പൂണ്ടു
കൊണ്ടു തന്മാറിലണച്ചാനന്ദാശ്രുക്കളോടും
പൂജിച്ചു യഥാവിധി മാനിച്ചു ദശകണ്ഠന്‍
യോജിച്ചു ചിത്തമപേ്പാള് ചോദിച്ചു മാരീചനുംഃ
‘എന്തൊരാഗമനമിതേകനായ്തന്നെയൊരു
ചിന്തയുണ്ടെന്നപോലെ തോന്നുന്നു ഭാവത്തിങ്കല്‍. 1170
ചൊല്ളുക രഹസ്യമലെ്ളങ്കിലോ ഞാനും തവ
നല്ളതു വരുത്തുവാനുളളതില്‍ മുമ്പനലേ്ളാ.
ന്യായമായ് നിഷ്കല്മഷമായിരിക്കുന്ന കാര്യം
മായമെന്നിയേ ചെയ്വാന് മടിയിലെ്ളനിക്കേതും.”
മാരീചവാക്യമേവം കേട്ടു രാവണന് ചൊന്നാ
‘നാരുമിലെ്ളനിക്കു നിന്നെപേ്പാലെ മുട്ടുന്നേരം.
സാകേതാധിപനായ രാജാവു ദശരഥന്