Keralaliterature.com

ആരണ്യകാണ്ഡം പേജ് 52

സത്വസഞ്ചയം മമ ഹസ്തമദ്ധ്യസ്ഥമായാല്‍
വക്രേതണ ഭക്ഷിച്ചു ഞാന്‍ വര്‍ത്തിച്ചേനിത്രനാളു
മുത്തമോത്തമ! രഘുനായക! ദയാനിധേ!
വഹ്നിയും ജ്വലിപ്പിച്ചു ദേഹവും ദഹിപ്പിച്ചാല്‍
പിന്നെ ഞാന്‍ ഭാര്യാമാര്‍ഗ്ഗമൊക്കവെ ചൊല്‌ളീടുവന്‍.”
മേദിനി കുഴിച്ചതിലിന്ധനങ്ങളുമിട്ടു
വീതിഹോത്രനെ ജ്വലിപ്പിച്ചിതു സൗമിത്രിയും.
തെ്രെതവ കബന്ധദേഹം ദഹിപ്പിച്ചനേരം
തദ്ദേഹത്തിങ്കല്‍നിന്നങ്ങുത്ഥിതനായ്ക്കാണായി 1800
ദിവ്യവിഗ്രഹത്തോടും മന്മഥസമാനനായ്
സര്‍വഭൂഷണപരിഭൂഷിതനായന്നേരം
രാമദേവനെ പ്രദക്ഷിണവുംചെയ്തു ഭക്ത്യാ
ഭൂമിയില്‍ സാഷ്ടാംഗമായ്‌വീണുടന്‍ നമസ്‌കാരം
മൂന്നുരുചെയ്തു കൂപ്പിത്തൊഴുതുനിന്നു പിന്നെ
മാന്യനാം ഗന്ധര്‍വനുമാനന്ദവിവശനായ്
കോള്‍മയിര്‍ക്കൊണ്ടു ഗദ്ഗദാക്ഷരവാണികളാം
കോമളപദങ്ങളാല്‍ സ്തുതിച്ചുതുടങ്ങിനാന്‍ഃ

കബന്ധസ്തുതി

നിന്തിരുവടിയുടെ തത്ത്വമിതൊരുവര്‍ക്കും
ചിന്തിച്ചാലറിഞ്ഞുകൂടാവതലെ്‌ളന്നാകിലും 1810
നിന്തിരുവടിതന്നെ സ്തുതിപ്പാന്‍ തോന്നീടുന്നു
സന്തതം മന്ദത്വംകൊണ്ടെന്തൊരു മഹാമോഹം.
അന്തവുമാദിയുമില്‌ളാതൊരു പരബ്രഹ്മ
മന്തരാത്മനി തെളിഞ്ഞുണര്‍ന്നു വസിക്കേണം.
അന്ധകാരങ്ങളകന്നാനന്ദമുദിക്കേണം
ബന്ധവുമറ്റു മോക്ഷപ്രാപ്തിയുമരുളേണം.
അവ്യക്തമതിസൂക്ഷമമായൊരു ഭവദ്രൂപം
സുവ്യക്തഭാവേന ദേഹദ്വയവിലക്ഷണം
ദൃഗ്രുപമേക, മന്യന്‍ സകലദൃശ്യം ജഡം
ദുര്‍ഗ്രാഹ്യമതാന്മകമാകയാലജ്ഞാനികള്‍ 1820
എങ്ങനെയറിയുന്നു മാനസവ്യതിരികതം
മങ്ങീടാതൊരു പരമാത്മാനം ബ്രഹ്മാനന്ദം!
ബുദ്ധ്യാത്മാഭാസങ്ങള്‍ക്കുള്ളൈക്യമായതു ജീവന്‍

Exit mobile version