ബുദ്ധ്യാദിസാക്ഷിഭൂതം ബ്രഹ്മമെന്നതും നൂനം.
നിര്‍വികാരബ്രഹ്മണി നിഖിലാത്മനി നിത്യേ
നിര്‍വിഷയാഖ്യേ ലോകമജ്ഞാനമോഹവശാല്‍
ആരോപിക്കപെ്പട്ടൊരു തൈജസം സൂക്ഷമദേഹം
ഹൈരണ്യമതു വിരാള്‍പുരുഷനതിസ്ഥൂലം.
ഭാവനാവിഷയമായൊന്നതു യോഗീന്ദ്രാണാം
കേവലം തത്ര കാണായീടുന്നു ജഗത്തെല്‌ളാം. 1830
ഭൂതമായതും ഭവ്യമായതും ഭവിഷ്യത്തും
ഹേതുനാ മഹത്തത്ത്വാദ്യാവൃത സ്ഥൂലദേഹേ
ബ്രഹ്മാണ്ഡകോശവിരാള്‍പുരുഷേ കാണാകുന്നു
സന്മയമെന്നപോലെ ലോകങ്ങള്‍ പതിന്നാലും.
തുംഗനാം വിരാള്‍പുമാനാകിയ ഭഗവാന്‍ ത
ന്നംഗങ്ങളലേ്‌ളാ പതിന്നാലു ലോകവും നൂനം.
പാതാളം പാദമൂലം പാര്‍ഷ്ണികള്‍ മഹാതലം
നാഥ! തേ ഗുല്ഫം രസാതലവും തലാതലം
ചാരുജാനുക്കളലേ്‌ളാ സുതലം രഘുപതേ!
ഊരുകാണ്ഡങ്ങള്‍ തവ വിതലമതലവും 1840
ജഘനം മഹീതലം നാഭി തേ നഭസ്ഥലം
രഘുനാഥോരസ്ഥലമായതു സുരലോകം
കണ്ഠദേശം തേ മഹര്‍ലോകമെന്നറിയേണം
തുണ്ഡമായതു ജനലോകമെന്നതു നൂനം
ശംഖദേശം തേ തപോലോകമിങ്ങതിന്‍മീതേ
പങ്കജയോനിവാസമാകിയ സത്യലോകം
ഉത്തമാംഗം തേ പുരുഷോത്തമ! ജഗല്‍പ്രഭോ!
സത്താമാത്രക! മേഘജാലങ്ങള്‍ കേശങ്ങളും.
ശക്രാദിലോകപാലന്മാരെല്‌ളാം ഭുജങ്ങള്‍ തേ
ദിക്കുകള്‍ കര്‍ണ്ണങ്ങളുമശ്വികള്‍ നാസികയും. 1850
വക്രതമായതു വഹ്നി നേത്രമാദിത്യന്‍തന്നെ
ചിത്രമെത്രയും മനസ്‌സായതു ചന്ദ്രനലേ്‌ളാ.
ഭൂഭംഗമലേ്‌ളാ കാലം ബുദ്ധി വാക്പതിയലേ്‌ളാ
കോപകാരണമഹങ്കാരമായതു രുദ്രന്‍.
വാക്കെല്‌ളാം ഛന്ദസ്‌സുകള്‍ ദംഷ്ട്രകള്‍ യമനലേ്‌ളാ
നക്ഷത്രപങ്കതിയെല്‌ളാം ദ്വിജപങ്കതികളലേ്‌ളാ
ഹാസമായതു മോഹകാരിണി മഹാമായ
വാസനാസൃഷ്ടിസ്തവാപാംഗമോക്ഷണമലേ്‌ളാ.