തീര്‍ത്ഥസ്‌നാനാദി തപോദാനവേദാദ്ധ്യയന
ക്ഷേത്രോപവാസയാഗാദ്യഖിലകര്‍മ്മങ്ങളാല്‍
ഒന്നിനാലൊരുത്തനും കണ്ടുകിട്ടുകയില്‌ള
യെന്നെ മല്‍ഭക്തിയൊഴിഞ്ഞൊന്നുകൊണ്ടൊരുനാളും.
ഭക്തിസാധനം സംക്ഷേപിച്ചു ഞാന്‍ ചൊല്‌ളീടുവേ
നുത്തമേ! കേട്ടുകൊള്‍ക മുക്തിവന്നീടുവാനായ്.
മുഖ്യസാധനമലേ്‌ളാ സജ്ജജസംഗം, പിന്നെ
മല്‍ക്കഥാലാപം രണ്ടാംസാധനം, മൂന്നാമതും
മല്‍ഗുണേരണം, പിന്നെ മദ്വചോവ്യാഖ്യാതൃത്വം
മല്‍ക്കലാജാതാചാര്യോപാസനമഞ്ചാമതും, 1970
പുണ്യശീലത്വം യമനിയമാദികളോടു
മെന്നെ മുട്ടാതെ പൂജിക്കെന്നുളളതാറാമതും,
മന്മന്ത്രോപാസകത്വമേഴാമ,തെട്ടാമതും
മംഗലശീലേ! കേട്ടു ധരിച്ചുകൊളേളണം നീ
സര്‍വഭൂതങ്ങളിലും മന്മതിയുണ്ടാകയും
സര്‍വദാ മല്‍ഭക്തന്മാരില്‍ പരമാസ്തിക്യവും
സര്‍വബാഹ്യാര്‍ത്ഥങ്ങളില്‍ വൈരാഗ്യം ഭവിക്കയും
സര്‍വലോകാത്മാ ഞാനെന്നെപേ്പാഴുമുറയ്ക്കയും,
മത്തത്ത്വവിചാരം കേളൊമ്പതാമതു ഭദ്രേ!
ചിത്തശുദ്ധിക്കു മൂലമാദിസാധനം നൂനം. 1980
ഉകതമായിതു ഭക്തിസാധനം നവവിധ
മുത്തമേ! ഭക്തി നിത്യമാര്‍ക്കുള്ളു വിചാരിച്ചാല്‍?
തിര്യഗ്യോനിജങ്ങള്‍ക്കെന്നാകിലും മൂഢമാരാം
നാരികള്‍ക്കെന്നാകിലും പൂരുഷനെന്നാകിലും
പ്രേമലക്ഷണയായ ഭക്തി സംഭവിക്കുമ്പോള്‍
വാമലോചനേ! മമ തത്ത്വാനുഭൂതിയുണ്ടാം.
തത്ത്വാനുഭവസിദ്ധനായാല്‍ മുക്തിയും വരും.
തത്ര ജന്മനി മര്‍ത്ത്യനുത്തമതപോധനേ!
ആകയാല്‍ മോക്ഷത്തിനു കാരണം ഭക്തിതന്നെ
ഭാഗവതാഢ്യേ! ഭഗവല്‍പ്രിയേ! മുനിപ്രിയേ! 1990
ഭക്തിയുണ്ടാകകൊണ്ടു കാണായ്‌വന്നിതു തവ
മുക്തിയുമടുത്തിതു നിനക്കു തപോധനേ!
ജാനകീമാര്‍ഗ്ഗമറിഞ്ഞീടില്‍ നീ പറയേണം
കേന വാ നീതാ സീതാ മല്‍പ്രിയാ മനോഹരി?”
രാഘവവാക്യമേവം കേട്ടോരു ശബരിയു