Keralaliterature.com

കിഷ്‌കിന്ധാകാണ്ഡം പേജ് 23

സുഗ്രീവനുണ്ടെന്നു നാഥനരുള്‍ചെയ്തു
ഇത്തരം സൌമിത്രി ചൊന്നതു കേട്ടതി
നുത്തരം മാരുത പുത്രനും ചൊല്‌ളിനാന്‍
ഇത്ഥമരുള്‍ചെയ്‌വതിനെന്തു കാരണം
ഭക്തനേറ്റം പുരുഷോത്തമങ്കല്‍ കപി
സത്തമനോര്‍ക്കില്‍ സുമിത്രാത്മജനിലും
സത്യവും ലംഘിയ്ക്കയില്‌ള കപീശ്വരന്‍
രാമകാര്യാര്‍ത്ഥമുണര്‍ന്നിരിക്കുന്നിതു
താമസമെന്നിയേ വാനരപുംഗവന്‍
വിസ്മൃതനായിരുന്നീടുകയലേ്‌ളതും
വിസ്മയമാമ്മാറു കണ്ടീലയോ ഭവാന്‍?
വേഗേന നാനാദിഗന്തരത്തിങ്കല്‍ നി
ന്നാഗതന്മാരായ വാനരവീരരെ?
ശ്രീരാമകാര്യമശേഷേണ സാധിക്കു
മാമയമെന്നിയേ വാനരനായകന്‍
മാരുതി ചൊന്നതു കേട്ടു സൌമിത്രിയു
മാരൂഢലജ്ജനായ് നില്‍ക്കും ദശാന്തരേ
സുഗ്രീവനര്‍ഗ്ഘ്യപാദ്യാദേന്‍ പൂജ
ചെയ്തഗ്രഭാഗേ വീണും വീണ്ടും വണങ്ങിനാന്‍
ശ്രീരാമദോസോഹമാഹന്ത! രാഘവ
കാരുണ്യലേശേനെ രക്ഷിതനദ്യ ഞാന്‍
ലോകത്രയത്തെ ക്ഷണാര്‍ദ്ധമാത്രം കൊണ്ടു
രാഘവന്‍ തന്നെ ജയിക്കുമലേ്‌ളാ ബലാല്‍
സേവാര്‍ത്ഥമോര്‍ക്കില്‍ സഹായമാത്രം ഞങ്ങ
ളേവരും തന്‍ നിയോഗത്തെ വഹിയ്ക്കുന്നു
അര്‍ക്കാത്മജന്‍ മൊഴി കേട്ടു സൌമിത്രിയും
മുള്‍ക്കാമ്പഴിഞ്ഞവനോടു ചൊല്‌ളീടിനാന്‍
ദുഃഖേന ഞാന്‍ പരുഷങ്ങള്‍ പറഞ്ഞതു
മൊക്കെ ക്ഷമിയ്ക്ക മഹാഭാഗനലേ്‌ളാ നീ
നിങ്കല്‍ പ്രണയമധികമുണ്ടാകയാല്‍
സങ്കടം കൊണ്ടു പറഞ്ഞിതു ഞാനെടോ!
വൈകാതെ പോക വനത്തിനു നാമിനി
രാഘവന്‍ താനേ വസിയ്ക്കുന്നതുമെടോ.

സുഗ്രീവന്‍ ശ്രീരാമസന്നിധിയില്‍

അങ്ങനെ തന്നെ പുറപെ്പടുകെങ്കില്‍ നാ
മിങ്ങിനിപ്പാര്‍ക്കയിലെ്‌ളന്നു സുഗ്രീവനും
തേരില്‍ കരേറി സുമിത്രാത്മജനുമായ്
ഭേരീമൃദംഗശംഖാദി നാദത്തൊടും
അഞ്ജനാപുത്ര നീലാംഗദാദൈ്യരല
മഞ്ജസാ വാനരസേനയോടും തദാ
ചാമരശ്വേതാ!തപത്രവ്യജനവാന്‍
സാമരസൈന്യനഖണ്ഡലനെപേ്പാലെ
രാമന്‍ തിരുവടിയെച്ചെന്നു കാണ്‍മതി
നാമോദമോടു നടന്നു കപിവരന്‍
ഗഹ്വരദ്വാരി ശിലാതലേ വാഴുന്ന
വിഹ്വലമാനസം ചീരാജിനധരം
ശ്യാമം ജടമകുടോജ്ജ്വലം മാനവം
രാമം വിശാലവിലോലവിലോചനം
ശാന്തം മൃദുസ്മിതചാരുമുഖാംബുജം
കാന്താവിരഹസന്തപ്തം മനോഹരം
കാന്തം മൃഗപക്ഷി സഞ്ചയസേവിതം
ദാന്തം മുദാ കണ്ടു ദൂരാല് കപിവരന്
തേരില്‌നിന്നാശു താഴത്തിറങ്ങീടിനാന്
വീരനായോരു സൌമിത്രിയോടും തദാ
ശ്രീരാമപാദാരവിന്ദാന്തികേ വീണു
പൂരിച്ച ഭക്ത്യാ നമസ്‌കരിച്ചീടിനാന്
ശ്രീരാമദേവനും വാനരവീരനെ
ക്കാരുണ്യമോടു ഗാഢം പുണര്ന്നീടിനാന്
സൌഖ്യമല്‌ളീ ഭവാനെ ന്നുരചെയ്തുട
നൈക്യഭാവേന പിടിച്ചിരുത്തീടിനാന്
ആതിഥ്യമായുള്ള പൂജയും ചെയ്തള
വാദിത്യപുത്രനും പ്രീതിപൂണ്ടാന് തുലോം

സീതാന്വേഷണം

ഭക്തിപരവശനായ സുഗ്രീവനും
ഭക്തപ്രിയനോടുണര്‍ത്തിച്ചിതന്നേരം
ഭവന്നു നില്‍ക്കുന്ന കപികുലത്തെക്കനി
ഞ്ഞൊന്നു തൃക്കണ്‍പാര്‍ത്തരുളേണമാദരാല്‍
തൃക്കാല്‍ക്കല്‍ വേലചെയ്തീടുവാന്‍ തക്കോരു
മര്‍ക്കടവീരരിക്കാണായതൊക്കവേ

Exit mobile version