Keralaliterature.com

കിഷ്‌കിന്ധാകാണ്ഡം പേജ് 30

പാരം വളര്‍ന്നൊരു വാത്സല്യമുണ്ടതു
നേരേ ധരിച്ചീല ഞാനൊഴിഞ്ഞാരുമേ
സൗമിത്രിയെക്കാളതിപ്രിയന്‍ നീ തവ
സാമര്‍ത്ഥ്യവും തിരുവുള്ളത്തിലുണ്ടെടോ!
പ്രേമത്തിനേതുമിളക്കമുണ്ടായ്‌വരാ
ഹേമത്തിനുണ്ടോ നിറക്കേടകപെ്പടൂ?
ആകയാല്‍ ഭീതി ഭവാനൊരുനാളുമേ
രാഘവന്‍ പക്കല്‍നിന്നുണ്ടായ്‌വരാ സഖേ!
ശാഖാമൃഗാധിപനായാ സുഗ്രീവനും
ഭാഗവതോത്തമന്‍ വൈരമില്‌ളാരിലും
വ്യാകുലമുള്ളിലുണ്ടാകരുതേതുമേ
നാകാധിപാത്മജനന്ദന! കേളിദം
ഞാനും തവ ഹിതത്തിങ്കല്‍ പ്രസക്തന
ജ്ഞാനികള്‍ വാക്കു കേട്ടേതും ഭ്രമിയ്‌ക്കൊലാ
ഹാനി വരായ്‌വാന്‍ ഗുഹയില്‍ വസിയ്‌ക്കെന്നു
വാനരൗഘം പറഞ്ഞീലയോ ചൊല്‌ളു നീ
രാഘവാസ്ത്രത്തിന്നഭേധ്യമായൊന്നുമേ
ലോകത്രയത്തിങ്കലിലെ്‌ളന്നറിക നീ
അല്‍പമതികള്‍ പറഞ്ഞു ബോധിപ്പിച്ചു
ദുര്‍ബ്ബോധമുണ്ടായ് ചമയരുതാരുമേ
ആപത്തു വന്നടുത്തീടുന്ന കാലത്തു
ശോഭിയ്ക്കയിലേ്‌ളടോ സജ്ജനഭാഷിതം
ദുര്‍ജ്ജനത്തെക്കുറിച്ചുള്ള വിശ്വാസവും
സജ്ജനത്തോടു വിപരീതഭാവവും
ദേവദ്വിജകുലധര്‍മ്മവിദ്വേഷവും
പൂര്‍വ്വബന്ധുക്കളില്‍ വാച്ചൊരു വൈരവും
വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു വംശനാസത്തിനു
കര്‍ത്തൃത്വവും തനിക്കായ് വന്നുകൂടുമേ
അത്യന്തഗുഹ്യം രഹസ്യമായുള്ളൊരു
വൃത്താന്തമമ്പോടു ചൊല്‌ളുവന്‍ കേള്‍ക്ക നീ
ശ്രീരാമദേവന്‍ മനുഷ്യനലേ്‌ളാര്‍ക്കെടോ!
നാരായണന്‍ പരമാത്മാ ജഗന്മയന്‍
മായാഭഗവതി സാക്ഷാല്‍ മഹാവിഷ്ണു
ജായാ സകലജഗന്മോഹകാരിണി
സീതയാകുന്നതു ലക്ഷ്മണനും ജഗ
ദാധാരഭൂതനായുള്ള ഫണീശ്വരന്‍
ശേഷന്‍ ജഗത്സ്വരൂപന്‍ ഭുവി മാനുഷ
വേഷമായ് വന്നു പിറന്നതയോദ്ധ്യയില്‍
രക്ഷോഗണത്തെയൊടുക്കി ജഗത്ത്രയ
രക്ഷവരുത്തുവാന്‍ പണ്ടു വിരിഞ്ചനാല്‍
പ്രാര്‍ത്ഥിതനാകയാല്‍ പാര്‍ത്ഥിവപുത്രനായ്
മാര്‍ത്താണ്ഡഗോത്രത്തിലാര്‍ത്തപരായണന്‍
ശ്രീകണ്ഠസേവ്യന്‍ ജനാര്‍ദ്ദനന്‍ മാധവന്‍
വൈകുണ്ഠവാസി മുകുന്ദന്‍ ദയാപരന്‍
മര്‍ത്ത്യനായ് വന്നിങ്ങവതരിച്ചീടിനാന്‍
ഭൃത്യവര്‍ഗ്ഗം നാം പരിചരിച്ചീടുവാന്‍
ഭര്‍ത്തൃനിയോഗേന വാനരവേഷമായ്
പൃത്ഥ്വിയില്‍ വന്നു പിറന്നിരിയ്ക്കുന്നതും
പണ്ടു നാമേറ്റം തപസ്‌സുചെയ്തീശനെ
ക്കന്റു വണങ്ങി പ്രസാദിച്ചു മാധവന്‍
തന്നുടെ പാരിഷദന്മാരുടെ പദം
തന്നതിപേ്പാഴും പരിചരിച്ചിന്നിയും
വൈകുണ്ഠലോകം ഗമിച്ചു വാണീടുവാന്‍
വൈകേണ്ടതേതുമിലെ്‌ളന്നറിഞ്ഞീടു നീ’
അംഗദനോടിവണ്ണം പവനാത്മജന്‍
മംഗലവാക്കുകള്‍ ചൊല്‌ളിപ്പലതരം
ആശ്വസിപ്പിച്ചുടന്‍ വിന്ധ്യാചലം പുക്കു
കാശ്യപീപുത്രിയെ നോക്കി നോക്കി ദ്രുതം
ദക്ഷിണവാരിധിതീരം മനോഹരം
പുക്കു മഹേന്ദ്രാചലേന്ദ്രപദം മുദാ
ദുസ്തരമേറ്റമഗാധം ഭയങ്കരം
ദുഷ്പ്രാപമാലോക്യ മര്‍ക്കടസഞ്ചയം
വൃത്രാരിപുത്രാത്മജാദികളൊക്കെയും
ത്രസ്തരായത്യാകുലം പൂണ്ടിരുന്നുടന്‍
ചിന്തിച്ചു ചിന്തിച്ചു മന്ത്രിച്ചിതന്യോന്യ
ഭമെന്തിനിച്ചെയ്‌വതു സന്തതമോര്‍ക്ക നാം

Exit mobile version