Keralaliterature.com

കിഷ്‌കിന്ധാകാണ്ഡം പേജ് 31

ഗഹ്വരം പുക്കു പരിഭ്രമിച്ചെത്രയും
വിഹ്വലന്മാരായ് കഴിഞ്ഞിതു മാസവും
തണ്ടാരില്‍മാതിനെ കണ്ടീല നാം ദശ
കണ്ഠനേയും കണ്ടു കിട്ടീല കുത്രചില്‍
സുഗ്രീവനും തീക്ഷ്ണദണ്ഡനത്രേ തുലോം
നിഗ്രഹിച്ചീടുമവന്‍ നമ്മെ നിര്‍ണ്ണയം
ക്രുദ്ധനായുള്ള സുഗ്രീവന്‍ വധിക്കയില്‍
നിത്യോപവാസേന മൃത്യു ഭവിപ്പതു
മുക്തിയ്ക്കു നല്‌ളു നമുക്കു പാര്‍ത്തോള’മെ
ന്നിത്ഥം നിരൂപിച്ചുറച്ചു കപികുലം
ദര്‍ഭ വിരിച്ചു കിടന്നിതെല്‌ളാവരും
കല്‍പിച്ചതിങ്ങനെ നമ്മെയെന്നോര്‍ത്തവര്‍

സമ്പാതിവാക്യം

അപേ്പാള്‍ മഹേന്ദ്രാചലേന്ദ്രഗുഹാന്തരാല്‍
ഗൃദ്ധ്രം പുറത്തു പതുക്കെപ്പുറപെ്പട്ടു
വൃദ്ധനായുള്ളോരു ഗൃദ്ധ്രപ്രവരനും
പൃത്ഥ്വീധരപ്രവരോത്തുംഗരൂപനായ്
ദൃഷ്ട്വാ പരക്കെക്കിടക്കും കപികളെ
തുഷ്ട്യാ പറഞ്ഞിതു ഗൃദ്ധ്രകുലാധിപന്‍
ഭപക്ഷമില്‌ളാതോരെനിയ്ക്കു ദൈവം ബഹു
ഭക്ഷണം തന്നതു ഭാഗ്യമലേ്‌ളാ ബലാല്‍
മുമ്പില്‍ മുമ്പില്‍ പ്രാണഹാനിവരുന്നതു
സമ്പ്രീതി പൂണ്ടു ഭക്ഷിക്കാമനുദിനം’
ഗൃദ്ധ്രവാക്യം കേട്ടു മര്‍ക്കടൗഘം പരി
ത്രസ്തരായന്യോന്യമാശു ചൊല്‌ളീടിനാന്‍
‘അദ്രീന്ദ്രതുല്യനായോരു ഗൃദ്ധാധിപന്‍
സത്വരം കൊത്തിവിഴുങ്ങുമെല്‌ളാരെയും
നിഷ്ഫലം നാം മരിച്ചീടുമാറായിതു
കല്‍പിതമാര്‍ക്കും തടുക്കരുതേതുമേ
നമ്മാലൊരുകാര്യവും കൃതമായീല
കര്‍മ്മദോഷങ്ങള്‍ പറയാവതെന്തഹോ!
രാമകാര്യത്തെയും സാധിച്ചതില്‌ള നാം
സ്വാമിയുടെ ഹിതവും വന്നതില്‌ളലേ്‌ളാ
വ്യര്‍ത്ഥമിവനാല്‍ മരിക്കെന്നു വന്നതു
മെത്രയും പാപികളാകതന്നേ വയം
നിര്‍മ്മലനായ ധര്‍മ്മാത്മാ ജടായുതന്‍
നന്മയോര്‍ത്തോളം പറയാവതല്‌ളലേ്‌ളാ
വര്‍ണ്ണിപ്പതിന്നു പണിയുണ്ടവനുടെ
പുണ്യമോര്‍ത്താല്‍ മറ്റൊരുത്തര്‍ക്കു കിട്ടുമോ?
ശ്രീരാമകാര്യാര്‍ത്ഥമാശു മരിച്ചവന്‍
ചേരുമാറായിതു രാമപദാംബുജേ
പകഷിയെന്നാകിലും മോകഷം ല’ിച്ചിതു
പകഷീന്ദ്രവാഹനാനുഗ്രഹം വിസ്മയം’
വാനരഭാഷിതം കേട്ടു സമ്പാതിയും
മാനസാനന്ദം കലര്‍ന്നു ചോദിച്ചിതു
ഭകര്‍ണ്ണപീയൂഷസമാനമാം വാക്കുകള്‍
ചൊന്നതാരിന്നു ജടായുവെന്നിങ്ങനെ?
നിങ്ങളാരെന്തു പറയുന്നിതന്യോന്യ
മിങ്ങു വരുവിന്‍ ഭയപെ്പടായ്‌കേതുമേ’
ഉമ്പര്‍കോന്‍ പൗത്രനുമന്‍പോടതു കേട്ടു
സമ്പാതിതന്നുടെ മുമ്പിലാമ്മറു ചെ
ന്നംഭോജലോചനന്‍തന്‍ പാദപങ്കജം
സംഭാവ്യ സമ്മോദമുള്‍ക്കൊണ്ടു ചൊല്‌ളിനാന്‍
ഭസൂര്യകുലജാതനായ ദശരഥ
നാര്യപുത്രന്‍ മഹാവിഷ്ണു നാരായണന്‍
പുഷ്‌കരനേത്രനാം രാമന്‍തിരുവടി
ലക്ഷ്മണനായ സഹോദരനോടു നിജ
ലക്ഷ്മിയാം ജാനകിയോടും തപസ്‌സിനായ്
പുക്കിതു കാനനം താതാജ്ഞയാ പുരാ
കട്ടുകൊണ്ടീടിനാന്‍ തല്‍ക്കാലമെത്രയും
ദുഷ്ടനായുള്ള ദശമുഖന്‍ സീതയെ
ലക്ഷ്മണനും കമലേകഷണനും പിരി
ഞ്ഞക്ഷോണിപുത്രി മുറയിട്ടതു കേട്ടു

Exit mobile version