ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്‌നമസ്തു’
ശാരികപൈ്പതലേ! ചാരുശീലേ! വരി
കാരോമലേ! കഥാശേഷവും ചൊല്‌ളു നീ.
ചൊല്‌ളുവനെങ്കിലനംഗാരി ശങ്കരന്‍
വല്‌ളഭയോടരുള്‍ചെയ്ത പ്രകാരങ്ങള്‍.
കല്യാണശീലന്‍ ദശരഥസൂനു കൗ
സല്യാതനയനവരജന്‍തന്നോടും
പമ്പാസരസ്തടം ലോകമനോഹരം
സംപ്രാപ്യ വിസ്മയംപൂണ്ടരുളീടിനാന്‍.
ക്രോശമാത്രം വിശാലം വിശദാമൃതം
കേ്‌ളശവിനാശനം ജന്തുപൂര്‍ണ്ണസ്ഥലം
ഉല്‍ഫുല്‌ളപത്മകല്‍ഹാരകുമുദ നീ
ലോല്‍പലമണ്ഡിതം ഹംസകാരണ്ഡവ
ഷഡ്പദകോകില കുക്കുടകോയഷ്ടി
സര്‍പ്പസിംഹവ്യാഘ്രസൂകരസേവിതം
പുഷ്പലതാപരിവേഷ്ടിതപാദപ
സല്‍ഫലസേവിതം സന്തുഷ്ടജന്തുകം
കണ്ടു കൗതൂഹലംപൂണ്ടു തണ്ണീര്‍കുടി
ച്ചിണ്ടലും തീര്‍ത്തു മന്ദം നടന്നീടിനാര്‍.
ഹനൂമത്സമാഗമം
കാലേ വസന്തേ സുശീതളേ ‘ഭൂതലേ
ഭൂലോകപാലബാലന്മാരിരുവരും.
ഋശ്യമൂകാദ്രിപാര്‍ശ്വസ്ഥലേ സന്തതം
നിശ്വാസമുള്‍ക്കൊണ്ടു വിപ്രലാപത്തൊടും
സീതാവിരഹം പൊറാഞ്ഞു കരകയും
ചൂതായുധാര്‍ത്തി മുഴുത്തു പറകയും
ആധികലര്‍ന്നു നടന്നടുക്കുംവിധൗ
ഭീതനായ്‌വന്നു ദിനകരപുത്രനും,
സത്വരം മന്ത്രികളോടും കുതിച്ചു പാ
ഞ്ഞുത്തുംഗമായ ശൈലാഗ്രമേറീടിനാന്‍.
മാരുതിയോടു ഭയേന ചൊല്‌ളീടിനാന്‍ഃ
‘ആരീ വരുന്നതിരുവര്‍ സന്നദ്ധരായ്?
നേരേ ധരിച്ചു വരിക നീ വേഗേന
വീരന്മാരെത്രയുമെന്നു തോന്നും കണ്ടാല്‍.
അഗ്രജന്‍ ചൊല്‍കയാലെന്നെബ്ബലാലിന്നു
നിഗ്രഹിപ്പാനായ്‌വരുന്നവരല്‌ളല്‌ളീ?