തന്നുടെ രൂപം പരിഗ്രഹിച്ചു വരുന്നവന്‍
തന്നെക്കണ്ടതികോപം കൈക്കൊണ്ടു മുനീന്ദ്രനും
'നില്‌ളുനില്‌ളാരാകുന്നതെന്തിതു ദുഷ്ടാത്മാവേ!
ചൊല്‌ളുചൊലെ്‌ളന്നോടു നീയെല്‌ളാമേ പരമാര്‍ത്ഥം.
വല്‌ളാതെ മമ രൂപം കൈക്കൊള്‍വാനെന്തു മൂലം?
നിര്‍ല്‌ളജ്ജനായ ഭവാനേതൊരു മഹാപാപി?
സത്യമെന്നോടു ചൊല്‌ളീടറിഞ്ഞേനലേ്‌ളാ തവ
വൃത്താന്തം പറയായ്കില്‍ ഭസ്മമാക്കുവേനിപേ്പാള്‍.''
ചൊല്‌ളിനാനതുനേരം താപസേന്ദ്രനെ നോക്കി
'സ്വര്‍ലേ്‌ളാകാധിപനായ കാമകിങ്കരനഹം 1030
വല്‌ളായ്മയെല്‌ളാമകപെ്പട്ടിതു മൂഢത്വംകൊ
ണ്ടെല്‌ളാം നിന്തിരുവടി പൊറുത്തുകൊളേളണമേ!'
'സഹസ്രഭഗനായി ബ്ഭവിക്ക ഭവാനിനി
സ്‌സഹിച്ചീടുക ചെയ്ത ദുഷ്‌കര്‍മ്മഫലമെല്‌ളാം.'
തപസ്വീശ്വരനായ ഗൌതമന്‍ ദേവേന്ദ്രനെ
ശ്ശപിച്ചാശ്രമമകംപുക്കപേ്പാളഹല്യയും
വേപഥുപൂണ്ടു നില്ക്കുന്നതുകണ്ടരുള്‍ചെയ്തു
താപസോത്തമനായ ഗൌതമന്‍ കോപത്തോടെഃ
'കഷ്ടമെത്രയും തവ ദുര്‍വൃത്തം ദുരാചാരേ!
ദുഷ്ടമാനസേ! തവ സാമര്‍ത്ഥ്യം നന്നു പാരം. 1040
ദുഷ്‌കൃതമൊടുങ്ങുവാനിതിന്നു ചൊല്‌ളീടുവന്‍
നിഷ്‌കൃതിയായുളെളാരു ദുര്‍ദ്ധരമഹാവ്രതം.
കാമകിങ്കരേ! ശിലാരൂപവും കൈക്കൊണ്ടു നീ
രാമപാദാബ്ജം ധ്യാനിച്ചിവിടെ വസിക്കേണം.
നീഹാരാതപവായുവര്‍ഷാദികളും സഹി
ച്ചാഹാരാദികളേതുംകൂടാതെ ദിവാരാത്രം.
നാനാജന്തുക്കളൊന്നുമിവിടെയുണ്ടായ് വരാ
കാനനദേശേ മദീയാശ്രമേ മനോഹരേ.
ഇങ്ങനെ പല ദിവ്യവത്സരം കഴിയുമ്പോ
ളിങ്ങെഴുന്നളളും രാമദേവനുമനുജനും. 1050
ശ്രീരാമപാദാംഭോജസ്പര്‍ശമുണ്ടായീടുന്നാള്‍
തീരും നിന്‍ ദുരിതങ്ങളെല്‌ളാമെന്നറിഞ്ഞാലും.
പിന്നെ നീ ഭക്തിയോടെ പൂജിച്ചു വഴിപോലെ
നന്നായി പ്രദക്ഷിണംചെയ്തു കുമ്പിട്ടു കൂപ്പി
നാഥനെ സ്തുതിക്കുമ്പോള്‍ ശാപമോക്ഷവും വന്നു
പൂതമാനസയായാലെന്നെയും ശുശ്രൂഷിക്കാം.'
എന്നരുള്‍ചെയ്തു മുനി ഹിമവല്‍പാര്‍ശ്വം പുക്കാ
നന്നുതൊട്ടിവിടെ വാണീടിനാളഹല്യയും.
നിന്തിരുമലരടിച്ചെന്തളിര്‍പെ്പാടിയേല്‍പാ
നെന്തൊരു കഴിവെന്നു ചിന്തിച്ചുചിന്തിച്ചുളളില്‍. 1060
സന്താപം പൂണ്ടുകൊണ്ടു സന്തതം വസിക്കുന്നു
സന്തോഷസന്താനസന്താനമേ ചിന്താമണേ!
ആരാലും കണ്ടുകൂടാതൊരു പാഷാണാംഗിയായ്
ഘോരമാം തപസേ്‌സാടുമിവിടെ വസിക്കുന്ന
ബ്രഹ്മനന്ദനയായ ഗൌതമപത്‌നിയുടെ
കല്‍മഷമശേഷവും നിന്നുടെ പാദങ്ങളാല്‍
ഉന്മൂലനാശംവരുത്തീടണമിന്നുതന്നെ
നിര്‍മ്മലയായ്‌വന്നീടുമഹല്യാദേവിയെന്നാല്‍.''
ഗാഥിനന്ദനന്‍ ദാശരഥിയോടേവം പറ
ഞ്ഞാശു തൃക്കയ്യും പിടിച്ചുടജാങ്കണം പുക്കാന്‍. 1070