Keralaliterature.com

യുദ്ധകാണ്ഡംപേജ് 1

ഹരിഃ ശ്രീ ഗണപതയേ നമഃ
അവിഘ്‌നമസ്തു
നാരായണ! ഹരേ! നാരായണ! ഹരേ!
നാരായണ! ഹരേ! നാരായണ! ഹരേ!
നാരായണ! രാമ! നാരായണ! രാമ!
നാരായണ! രാമ! നാരായണ! ഹരേ!
രാമ! രമാരമണ! ത്രിലോകീപതേ!
രാമ! സീതാഭിരാമ! ത്രിദശപ്രഭോ!
രാമ! ലോകാഭിരാമ! പ്രണവാത്മക!
രാമ! നാരായണാത്മാരാമ! ഭൂപതേ!
രാമകഥാമൃതപാനപൂര്‍ണ്ണാനന്ദ
സാരാനുഭൂതിക്കു സാമ്യമിലേ്‌ളതുമേ 10
ശാരികപൈ്പതലേ! ചൊല്‌ളുചൊല്‌ളിന്നിയും
ചാരുരാമായണയുദ്ധം മനോഹരം
ഇഥമാകര്‍ണ്യ കിളിമകള്‍ ചൊല്‌ളിനാള്‍
ചിത്തം തെളിഞ്ഞു കേട്ടീടുവിനെങ്കിലോ
ചന്ദ്രചൂഡന്‍ പരമേശ്വരനീശ്വരന്‍
ചന്ദ്രികാമന്ദസ്മിതം പൂണ്ടരുളിനാന്‍
ചന്ദ്രാനനേ! ചെവിതന്നു മുദാ രാമ
ചന്ദ്രചരിതം പവിത്രം ശൃണുപ്രിയേ!
ശ്രീരാമാദികളുടെ നിശ്ചയം
ശ്രീരാമചന്ദ്രന്‍ ഭുവനൈകനായകന്‍
താരകബ്ര്ഝാത്മകന്‍ കരുണാകരന്‍ 20
മാരുതി വന്നു പറഞ്ഞതു കേട്ടുള്ളി
ലാരൂഢമോദാലരുള്‍ ചെയ്തിതാദരാല്‍!
”ദേവകളാലുമസാദ്ധ്യമായുള്ളോന്നു
കേവലം മാരുതി ചെയ്തതോര്‍ക്കും വിധൌ
ചിത്തേ നിരൂപിക്കപോലുമശക്യമാ
മബ്ധി ശതയോജനായതമശ്രമം
ലംഘിച്ചു രാക്ഷസവീരരേയും കൊന്നു
ലങ്കയും ചുട്ടുപൊള്ളിച്ചിതു വിസ്മയം
ഇങ്ങനെയുള്ള ഭൃത്യന്മാരൊരുത്തനു
മെങ്ങുമൊരുനാളുമിലെ്‌ളന്നു നിര്‍ണ്ണയം 30
എന്നെയും ഭാനുവംശത്തെയും ലക്ഷ്മണന്‍
തന്നെയും മിത്രാത്മജനെയും കേവലം
മൈഥിലിയെക്കണ്ടു വന്നതുകാരണം
വാതാത്മജന്‍ പരിപാലിച്ചിതു ദൃഢം.
അങ്ങനെയായതെല്‌ളാമിനിയുമുട
നെങ്ങനെ വാരിധിയെക്കടന്നീടുന്നു
നക്രമകരചക്രാദി പരിപൂര്‍ണ്ണ
മുഗ്രമായുള്ള സമുദ്രം കടന്നുപോയ്
രാവണനെപ്പടയോടുമൊടുക്കി ഞാന്‍
ദേവിയെയെന്നു കാണുന്നിതു ദൈവമേ!” 40

രാമവാക്യം കേട്ടു സുഗ്രീവനും പുന
രാമയം തീരുമാറാശു ചൊല്‌ളീടിനാന്‍:
”ലംഘനം ചെയ്തു സമുദ്രത്തെയും ബത!
ലങ്കയും ഭസ്മീകരിച്ചവിളംബിതം
രാവണന്‍ തന്നെസ്‌സകുലം കൊലചെയ്തു
ദേവിയേയും കൊണ്ടുപോരുന്നതുണ്ടു ഞാന്‍
ചിന്തയുണ്ടാകരുതേതുമേ മാനസേ
ചിന്തയാകുന്നതു കാര്യവിനാശിനി
ആരാലുമോര്‍ത്താല്‍ ജയിച്ചുകൂടാതൊരു
ശൂരരിക്കാണായ വാനരസഞ്ചയം 50
വഹ്നിയില്‍ ചാടണമെന്നു ചൊല്‌ളീടിലും
പിന്നെയാമെന്നു ചൊല്‌ളുന്നവരല്‌ളിവര്‍
വാരിധിയെക്കടപ്പാനുപായം പാര്‍ക്ക
നേരമിനിക്കളയാതെ രഘുപതേ!
ലങ്കയില്‍ ചെന്നുനാം പുക്കിതെന്നാകിലോ
ലങ്കേശനും മരിച്ചാനെന്നു നിര്‍ണ്ണയം.
ലോകത്രയത്തിങ്കലാരെതിര്‍ക്കുന്നിതു
രാഘവ! നിന്‍ തിരുമുമ്പില്‍ മഹാരണേ
അസ്‌ത്രേണശോഷണം ചെയ്ക ജലധിയെ
സത്വരം സേതുബന്ധിക്കിലുമാം ദൃഢം 60
വല്‌ള കണക്കിലുമുണ്ടാം ജയം തവ
നല്‌ള നിമിത്തങ്ങള്‍ കാണ്‍ക രഘുപതേ!”
ഭക്തിശകത്യന്വിതമിത്രപുത്രോക്തിക
ളിത്ഥമാകര്‍ണ്യ കാകുല്‍സ്ഥനും തല്‍ക്ഷണേ
മുമ്പിലാമ്മാറു തൊഴുതുനില്‍ക്കും വായു
സംഭവനോടു ചോദിച്ചരുളീടിനാന്‍:

Exit mobile version