Keralaliterature.com

യുദ്ധകാണ്ഡംപേജ് 20

കാലനേമിവധം

കാണായിതാശ്രമം മായാവിരചിതം
നാനാമുനിജനസേവിതമായതും
ശിഷ്യജനപരിചാരകസംയുത
മൃഷ്യാശ്രമം കണ്ടു വായുതനയനും
ചിന്തിച്ചു നിന്നാ നിവിടെയൊരാശ്രമ
മെന്തുമൂലം? പണ്ടു കണ്ടിട്ടുമില്‌ള ഞാന്‍.
മാര്‍ഗ്ഗവിഭ്രംശം വരികയോ? കേവല
മോര്‍ക്കണമെന്‍മനോവിഭ്രമമല്‌ളല്‌ളീ?
നാനാപ്രകാരവും താപസനെക്കണ്ടു
പാനീയപാനവും ചെയ്തു ദാഹം തീര്‍ത്തു
കാണാം മഹൌഷധം നില്‍ക്കുമത്യുന്നതം
ദ്രോണാചലം രഘുപുംഗവാനുഗ്രഹാല്‍.
ഇത്ഥം നിരൂപിച്ചൊരു യോജനായതം
വിസ്താരമാണ്ട മായശ്രമമശ്രമം
രംഭാപനസഖര്‍ജ്ജുരകേരാമ്രാദി
സമ്പൂര്‍ണ്ണമത്യച്ഛതോയവാപീയുതം
കാലനേമിത്രിയാമാചാരനും തത്ര
ശാലയിലൃത്വിക്‌സദസ്യാദികളോടും
ഇന്ദ്രയാഗം ദൃഢമാമ്മാറനുഷ്ഠിച്ചു
ചന്ദ്രചൂഡപ്രസാദം വരുത്തീടുവാന്‍
ഭക്ത്യാ ശിവപൂജയും ചെയ്തു വാഴുന്ന
നക്തഞ്ചരേന്ദ്രനാം താപസശ്രേഷ്ഠനെ
വീണു നമസ്‌കാരവും ചെയ്തുടന്‍ജഗല്‍
പ്രാണതനയനുമിങ്ങനെ ചൊല്‌ളിനാന്‍:
രാമദൂതോഹം ഹനുമാനിനി മമ
നാമം പവനജനഞ്ജനാനന്ദനന്‍
രാമകാര്യാര്‍ത്ഥമായ് ക്ഷീരാംബുരാശിക്കു
സാമോദമിന്നു പോകുന്നു തപോനിധേ!
ദേഹരക്ഷാര്‍ത്ഥമിവിടേക്കു വന്നിതു
ദാഹം പൊറാഞ്ഞു തണ്ണീര്‍കുടിച്ചീടുവാന്‍
എങ്ങു ജലസ്ഥലമെന്നരുള്‍ചെയ്യണ
മെങ്ങുമേ പാര്‍ക്കരുതെന്നെന്‍മനോഗതം.
മാരുതി ചൊന്നതു കേട്ടു നിശാചരന്‍
കാരുണ്യഭാവം നടിച്ചു ചൊല്‌ളീടിനാന്‍:
മാമകമായ കമണ്ഡലുസ്ഥം ജല
മാമയം തീരുവോളം കുടിച്ചീടുക.
പക്വഫലങ്ങളും ഭക്ഷിച്ചനന്തരം
ദു:ഖം കളഞ്ഞു കുറഞ്ഞൊന്നുറങ്ങുക.
ഏതും പരിഭ്രമിക്കേണ്ട ഭവാനിനി
ബ്ഭൂതവും ഭവ്യവും മേലില്‍ഭവിപ്പതും.
ദിവ്യദൃശാ കണ്ടറിഞ്ഞിരിക്കുന്നിതു
സുവ്യക്തമായതുകൊണ്ടു ചൊല്‌ളീടുവന്‍.
വാനരന്മാരും സുമിത്രാതനയനും
മാനവവീരനിരീക്ഷിതരാകയാല്‍
മോഹവും തീര്‍ന്നെഴുന്നേറ്റിതെല്‌ളാവരു
മാഹവത്തിന്നൊരുമിച്ചുനിന്നീടിനാര്‍.
ഇത്ഥമാകര്‍ണ്യ ചൊന്നാന്‍കപിപുംഗവ
നെത്രയും കാരുണ്യശാലിയലേ്‌ളാ ഭവാന്‍.
പാരം പൊരുതു മേ ദാഹമതുകൊണ്ടു
പോരാ കമണ്ഡലുസംസ്ഥിതമാം ജലം.
വായുതനയനേവം ചൊന്ന നേരത്തു
മായാവിരചിതനായ വടുവിനെ
തോയാകരം ചെന്നു കാട്ടിക്കൊടുക്കെന്നു
ഭൂയോ മുദാ കാലനേമിയും ചൊല്‌ളിനാന്‍.
നേത്രനിമീലനം ചെയ്തു പാനീയവും
പീത്വാ മമാന്തികം പ്രാപിക്ക സത്വരം.
എന്നാല്‍നിനക്കൌഷധം കണ്ടുകിട്ടുവാ
നിന്നു നലേ്‌ളാരു മന്ത്രോപദേശം ചെയ്‌വന്‍.
എന്നതു കേട്ടു വിശ്വാസേന മാരുതി
ചെന്നാനയച്ച വടുവിനോടും മുദാ
കണ്ണുമടച്ചു വാപീതടം പ്രാപിച്ചു
തണ്ണീര്‍കുടിപ്പാന്‍തുടങ്ങും ദശാന്തരേ
വന്നു ഭയങ്കരിയായ മകരിയു
മുന്നതനായ മഹാകപിവീരനെ
തിന്നുകളവാനൊരുമ്പെട്ട നേരത്തു
കണ്ണും മിഴിച്ചു കപീന്ദ്രനും നോക്കിനാന്‍;
വക്രതം പിളര്‍ന്നു കണ്ടോരു മകരിയെ
ഹസ്തങ്ങള്‍കൊണ്ടു പിളര്‍ന്നാന്‍കപിവരന്‍
ദേഹമുപേക്ഷിച്ചു മേല്‌പോട്ടു പോയിതു
ദേഹിയും മിന്നല്‍ബപോലെ തദത്യത്ഭുതം.
ദിവ്യവിമാനദേശേ കണ്ടിതന്നേരം
ദിവ്യരൂപത്തൊടു നാരീമണിയെയും
ചേതോഹരാംഗിയാമപ്‌സരസ്ത്രീമണി
വാതാത്മജനോടു ചൊന്നാളതുനേരം:
നിന്നുടെ കാരുണ്യമുണ്ടാകയാലെനി
ക്കിന്നു വന്നൂ ശാപമോക്ഷം കപിവര!
മുന്നമൊരപ്‌സരസ്ത്രീ ഞാ,നൊരു മുനി
തന്നുടെ ശാപേന രാക്ഷസിയായതും
ധന്യമാലീതി മേ നാമം മഹാമതേ!
മാന്യനാം നീയിനിയൊന്നു ധരിക്കണം
അത്ര പുണ്‍യാശ്രമേ നീ കണ്ട താപസന്‍
നക്തഞ്ചരന്‍കാലനേമി മഹാഖലന്‍.
രാവണപ്രേരിതനായ് വന്നിരുന്നവന്‍
താവകമാര്‍ഗ്ഗവിഘ്‌നം വരുത്തീടുവാന്‍
താപസവേഷം ധരിച്ചിരിക്കുന്നിതു
താപസദേവഭൂദേവാദി ഹിംസകന്‍
ദുഷ്ടനെ വേഗം വധിച്ചുകളഞ്ഞിനി
പ്പുഷ്ടമോദം ദ്രോണപര്‍വ്വതം പ്രാപിച്ചു
ദിവ്യൗഷധങ്ങളുംകൊണ്ടങ്ങു ചെന്നിനി
ക്രവ്യാദവംശമശേഷമൊടുക്കുക.
ഞാനിനി ബ്രഝലോകത്തിനു പോകുന്നു
വാനരവീര! കുശലം ഭവിക്ക തേ.
പോയാളിവണ്ണം പറഞ്ഞവള്‍, മാരുതി
മായാവിയാം കാലനേമിതന്നന്തികേ
ചെന്നാ!, നവനോടു ചൊന്നാനസുരനും:
വന്നീടുവാനിത്ര വൈകിയതെന്തെടോ?
കാലമിനിക്കളയാതെ വരിക നീ
മൂലമന്ത്രോപദേശം ചെയ്‌വനാശു ഞാന്‍.
ദക്ഷിണയും തന്നഭിവാദ്യവും ചെയ്ക
ദക്ഷനായ് വന്നുകൂടും ഭവാന്‍നിര്‍ണ്ണയം.
തല്‍ക്ഷണേ മുഷ്ടിയും ബദ്ധ്വാ ദൃഢതരം
രക്ഷ:പ്രവരോത്തമാംഗേ കപിവരന്‍
ഒന്നടിച്ചാനതുകൊണ്ടവനും തദാ
ചെന്നു പുക്കീടിനാന്‍ധര്‍മ്മരാജാലയം

Exit mobile version